തയ്യാറാക്കുന്ന വിധം
ഇതിനായി ഒരു ബൗളിലേക്ക് 270 ഗ്രാം canned ട്യൂണ ചേർത്ത് കൊടുക്കുക, ഇതിലേക്ക് അര ടേബിൾ സ്പൂൺ മയോണൈസ്, ഒരു ടേബിൾസ്പൂൺ മസ്റ്റാർഡ് പേസ്റ്റ് ,കാൽക്കപ്പ് കുക്കുംബർ കട്ട് ചെയ്തത്, രണ്ട് ടേബിൾസ്പൂൺ പൊടിയായി അരിഞ്ഞ സവാള, ആവശ്യത്തിന് ഉപ്പ്, അല്പം കുരുമുളകുപൊടി, രണ്ട് ടേബിൾ സ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക.
ശേഷം പൊടിയായി അരിഞ്ഞ മല്ലിയില കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്യാം. ശേഷം ബ്രഡ് സ്ലൈസ് എടുത്ത് അതിലേക്ക് ബട്ടർ തേച്ചു കൊടുക്കുക അതിനുമുകളിലായി തയ്യാറാക്കിവെച്ച മിക്സ് എടുത്തു വെച്ചു കൊടുക്കണം മുകളിലേക്ക് മറ്റൊരു ബ്രഡ് കൂടി വെച്ചതിനുശേഷം കഴിക്കാം.