ചേരുവകൾ
ബസുമതി അരി – 1 1/2 കപ്പ്
കാരറ്റ് – 1
ഉരുളക്കിങ്ങ് – 1
ബീൻസ് – 5-6 എണ്ണം
ഗ്രീൻപീസ്(ഫ്രോസൻ) 1/4 കപ്പ്
കോളിഫ്ളവർ അടർത്തിയത് – 1/2 കപ്പ്
തക്കാളി – 1
സവാള – 1
ഇഞ്ചി വെളത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
പച്ചമുളക് – 2 എണ്ണം
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
ഷാജീരകം – 1 ടീസ്പൂൺ
കറുകപട്ട – 1 കഷണം
ഏലക്ക – 5-6 എണ്ണം
ഗ്രാമ്പൂ – 5-6 എണ്ണം
ജാതിപത്രി – 1/2
കറുകയില – 1
ജീരകപ്പൊടി – ഒരു നുള്ള്
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
മല്ലിയില അരിഞ്ഞത് – 1/4 കപ്പ്
നെയ്യ് – 1 ടേബിൾസ്പൂൺ
വെജിറ്റബിൾ ഓയിൽ – 2 ടേബിൾസ്പൂൺ
വെള്ളം – 2 1/4 കപ്പ്
ഉപ്പ് – പാകത്തിന്
പാചകരീതി
കുക്കർ ചൂടാകുമ്പോൾ എണ്ണയൊഴിച്ച് അതിലേക്ക് ഷാജീരകം, കറുകയില, കറുകപ്പട്ട, ഗ്രാമ്പൂ, ഏലക്ക, ജാതിപത്രി എന്നിവ മൂപ്പിച്ച് അരിഞ്ഞ സവാള, നീളത്തിൽ അരിഞ്ഞ പച്ചമുളക്. ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് ചുവക്കെ വഴറ്റുക. ഇവ വഴന്നു വരുമ്പോൾ അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളക്പൊടി, അല്പം ജീരകപ്പൊടി എന്നിവ കൂടെ ചേർത്ത് മൂപ്പിക്കുക.
അതിലേക്ക് ഇടത്തരം വലിപ്പത്തിൽ നുറുക്കിയ പച്ചക്കറികൾ എല്ലാം ചേർത്ത് മൂന്നു മിനുട്ട് വഴറ്റുക.ശേഷം അതിലേക്ക് കഴുകി വെള്ളം വാർന്നു വച്ച അരി കൂടെ ചേർത്ത് 2 മിനുട്ട് വീണ്ടും വഴറ്റുക.
ഇതിലേക്ക് രണ്ടേകാൽ കപ്പ് തിളച്ച വെള്ളവും പാകത്തിന് ഉപ്പും, നാരങ്ങാനീരും കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് നെയ്യും അരിഞ്ഞ മല്ലിയിലയും കൂടെ ചേർത്ത് അടച്ച് വച്ച് ഒരു വിസിൽ വരുന്ന വരെ ഉയർന്ന തീയിലും ശേഷം അടുത്ത ഒരു വിസിൽ വരുന്ന വരെ ചെറുതീയിലും വച്ച് വേവിച്ചെടുക്കുക.
അതിനു ശേഷം കുക്കറിലെ വെയിറ്റ് മാറ്റി, 15-20 മിനുട്ട് അടച്ച് തന്നെ വച്ച ശേഷം മൂടി തുറന്നു മേലെ അല്പം മല്ലിയില കൂടെ വിതറി വിളമ്പാം.