Celebrities

മകൻ ഋഷിയുമായി ആദ്യമായി പൊതുവേദിയിലെത്തി പ്രഭുദേവ | Prabhudev with son Rishi

അച്ഛൻ-മകൻ ജോഡികൾ ഏവരുടെയും ഹൃദയം കവർന്നു

ഇന്ത്യയുടെ മൈക്കല്‍ ജാക്‌സണ്‍ എന്നാണ് ഇപ്പോഴും പ്രഭുദേവ അറിയപ്പെടുന്നത്. നയന്‍താരയുമായുള്ള പ്രണയവും ബ്രേക്കപ്പും, ആദ്യഭാര്യയില്‍ നിന്നുള്ള വിവാഹ മോചനവും ഒക്കെയായി സ്ഥിരം വാര്‍ത്താ ശ്രദ്ധ നേടിയിരുന്ന പ്രഭുദേവ കുറച്ച് കാലങ്ങളായി മാധ്യമങ്ങളില്‍ നിന്ന് എല്ലാം അകന്ന് നില്‍ക്കുകയാണ്. അടുത്തിടെ രണ്ടാം ഭാര്യ ഹിമാനിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വീണ്ടും പ്രഭുദേവ വൈറല്‍ സ്റ്റാറായി. പ്രഭുവിന്റെ കുടുംബത്തില്‍ നിന്ന് ഇപ്പോള്‍ പുറത്ത് വരുന്നത് അങ്ങേയറ്റം സന്തോഷമുള്ള ഒരു വാര്‍ത്തയാണ്. ആദ്യമായി, മകൻ ഋഷിയെ വേദിയിൽ പരിചയപ്പെടുത്തുമ്പോൾ തന്റെ പാരമ്പര്യം നിലനിർത്തുന്നതിനെക്കുറിച്ച് ആയിരുന്നു അദ്ദേഹത്തിന്റെ സംസാരം.

ചെന്നൈയിൽ നടന്ന തന്റെ ആദ്യ സംഗീത പരിപാടിയിൽ, പ്രഭുദേവ തന്റെ മകൻ ഋഷിയുമായി വേദി പങ്കിട്ടു ഏവരുടെയും ശ്രദ്ധ ഇരുവരിലേക്കുമായി മാറി.. അച്ഛൻ-മകൻ ജോഡികൾ ഏവരുടെയും ഹൃദയം കവർന്നു. തന്റെ മകനെ ലോകത്തിന് പരിചയപ്പെടുത്തിക്കൊണ്ട് പ്രഭുദേവ പിന്നീട് തന്റെ സോഷ്യൽ മീഡിയ അകൗണ്ടിലും ഇതേ സന്തോഷം പങ്കുവച്ചു. ആദ്യമായി നമ്മൾ ഒരു വേദി പങ്കിടുമ്പോൾ എന്റെ മകൻ ഋഷി രാഗ്‌വേന്ദർ ദേവയെ പരിചയപ്പെടുത്തുന്നതിൽ അഭിമാനമുണ്ട്! ഇത് നൃത്തത്തേക്കാൾ കൂടുതലാണ് – ഇത് പാരമ്പര്യം, പാഷൻ അങ്ങനെ ഒരുപാട് അർഥങ്ങൾ ഉണ്ടതിന്, ഇപ്പോൾ ആരംഭിക്കുന്ന ഒരു മികച്ച യാത്ര ആണിത്- പ്രഭു ദേവ കുറിച്ചുഒരു നൃത്തസംവിധായകൻ എന്നതിലുപരി, പ്രഭുദേവ ഒരു ചലച്ചിത്ര നിർമ്മാതാവ്, സംവിധായകൻ, നടൻ തുടങ്ങിയ നിലകളിലും തന്റെ ഐഡന്റിറ്റി സ്ഥാപിച്ചു.

32 വർഷത്തിലേറെ നീണ്ടുനിന്ന തന്റെ കരിയറിൽ, രാജ്യത്തിനകത്തും അന്തർദേശീയമായും ഏറ്റവും ഉയർന്ന ബഹുമതികൾ ആണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ചെന്നൈയിൽ നടന്ന തന്റെ ആദ്യ ലൈവ്-ഇൻ സംഗീത പരിപാടിയിലേക്ക് അദ്ദേഹം മകന് ഒപ്പം എത്തിയപ്പോൾ , നടന്മാരായ ധനുഷ്, എസ്.ജെ. സൂര്യ, വടിവേലു എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾ പങ്കെടുത്തു. അൻപതാം വയസ്സിൽ ആണ് പ്രഭുദേവ വീണ്ടും അച്ഛനായത്. ഹിമാനിയ്ക്കും പ്രഭു ദേവയ്ക്കും പെണ്‍കുഞ്ഞ് ആണ് പിറന്നത്. ആദ്യ വിവാഹത്തില്‍ പ്രഭുദേവയ്ക്ക് രണ്ട് മക്കള്‍ ഉണ്ടെങ്കിലും രണ്ട് പേരും ആണ്‍കുട്ടികളാണ് അതിൽ ഒരാൾ ആണ് ഋഷി. 2020 ല്‍ ആണ് പ്രഭുദേവയുടെയും ഹിമാനിയുടെയും വിവാഹം നടന്നത്.

കൊവിഡ് പാന്റമിക് ലോക്ക് ഡൗണ്‍ കാലത്ത് മുംബൈയില്‍ വച്ചാണ് ഹിമാനിയും പ്രഭു ദേവയും പരിചയപ്പെടുന്നത്. ബാക്ക് പെയിനിന് ചികിത്സ തേടിയെത്തിയ പ്രഭുദേവയും ചികിത്സിച്ച ഫിസിയോതെറാപിസ്റ്റ് ആയ ഹിമാനിയും സൗഹൃദത്തിലായി. അത് പിന്നീട് പ്രണയവും ആയി. വിവാഹത്തിലേക്ക് കടക്കുകയായിരുന്നു. പ്രഭുദേവയുടെ സഹോദരന്‍ രാജു സുന്ദറാണ് വിവാഹം കഴിഞ്ഞു എന്ന കാര്യം സ്ഥിരീകരിച്ചത്.

content highlight: Prabhudev with son Rishi