Celebrities

ന്യൂജെന്‍ ഗായകരായ പത്തോളം പേർ ലഹരിക്ക് അടിമ; പൂട്ടാൻ വലവിരിച്ച് എകസൈസ്! | Drug use singers

സമീപ കാലത്ത് പല പരിപാടികളിലുമുണ്ടായ ഏറ്റുമുട്ടലുകൾ ഇതിന്റെ ഭാ​ഗമാണെന്നാണ് വിലയിരുത്തൽ

ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പുതുതലമുറ ഗായകരെ പൂട്ടാൻ വലവിരിച്ച് എക്സൈസ്. പത്തോളം പേരേയാണ് എക്സൈസ് നിരീക്ഷിക്കുന്നത്. പരിപാടികളുടെ മറവില്‍ വ്യാപകമായി ലഹരി എത്തിക്കുകയും, ഉപയോ​ഗിക്കുകയും ചെയ്യുന്നുവെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. സമീപ കാലത്ത് പല പരിപാടികളിലുമുണ്ടായ ഏറ്റുമുട്ടലുകൾ ഇതിന്റെ ഭാ​ഗമാണെന്നാണ് വിലയിരുത്തൽ.

പരിപാടികള്‍ക്ക് ഗായകര്‍ രാസലഹരി ഉള്‍പ്പെടെ ഉപയോഗിക്കുന്നുവെന്നും ലഹരി ഉപയോഗിക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരമുണ്ടാക്കി നല്‍കുന്നുവെന്നും എകസൈസ് വ്യക്തമാക്കുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പത്തോളം ഗായകരെ പ്രത്യേകം നിരീക്ഷിക്കാനാണ് എക്‌സൈസിന്റെ തീരുമാനം.. അമിത ലഹരി ഉപയോഗം മൂലം പണം വാങ്ങിയേറ്റെടുത്ത പരിപാടി മുഴുവനാക്കാന്‍ കഴിയാതെ ​ഗായകർ പരിപാടി മതിയാക്കി പോയ സംഭവങ്ങളും സമീപ കാലത്ത് ഉണ്ടായി.

പലര്‍ക്കും ശരിക്ക് പാടാനോ പെര്‍ഫോം ചെയ്യാനോ തന്മൂലം കഴിയുന്നില്ല. നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ഗായകരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് എക്‌സൈസ് നീക്കം. തെളിവ് ശേഖരണത്തിന്റെ ഭാഗമായി മുടിയുടെ സാമ്പിളുകള്‍ ഉള്‍പ്പെടെ ശേഖരിക്കാനും എക്സൈസ് ആലോചിക്കുന്നുണ്ട്.

content highlight: Drug use singers