Health

എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കാം ഈ ഭക്ഷണങ്ങള്‍

ഇലകറികൾ

അസ്ഥികളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി, വിറ്റാമിൻ കെ (കടും പച്ച ഇലക്കറികളിൽ ഇതടങ്ങിയിട്ടുണ്ട്), വിറ്റാമിൻ എ (സിട്രസ് പഴങ്ങളിൽ ഇതടങ്ങിയിട്ടുണ്ട്), പ്രോട്ടീൻ, സിങ്ക് (നട്ട്സിൽ ഇവ അടങ്ങിയിട്ടുണ്ട്) തുടങ്ങിയ പോഷകങ്ങളും ഇതിന് ഒരുപോലെ പ്രധാന്യമുള്ളതാണ്. എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം.

നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്തുന്നതിനായി കഴിക്കാൻ പറ്റിയ ഏറ്റവും നല്ല ഭക്ഷണമാണ് പച്ച ഇലക്കറികൾ. പോഷകമൂല്യമേറെയുള്ള ചീരയിൽ എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. അതിനാൽ ചീര കഴിയ്ക്കുന്നത് പതിവാക്കുന്നത് നല്ലതാണ്.

ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

മുട്ട

പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. മാത്രമല്ല വിറ്റാമിൻ ഡിയും മുട്ടയിൽ ധാരാളമുണ്ട്. കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി സഹായിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. അതിനാൽ മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

പയർവർഗ്ഗങ്ങൾ

സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയർവർഗങ്ങൾ. ഇതിൽ കൊഴുപ്പ് കുറവാണ്. കൂടാതെ അവശ്യ പോഷകങ്ങളായ പ്രോട്ടീൻ, ഫൈബർ എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയും എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തണം.

ചീസ്

ചീസാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്ന മറ്റൊന്ന്. കാത്സ്യവും പ്രോട്ടീനും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ചീസ് ഉൾപ്പെടെയുള്ള പാൽ ഉത്പന്നങ്ങൾ എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തണത് നല്ലതാണ്.പ്രോട്ടീനിന്റെ കലവറയാണ് യോഗർട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന തോതിലുള്ള കാത്സ്യം അടങ്ങിയിരിക്കുന്നു.

ബീൻസ്

ബീൻസിൽ ഫൈബർ, പ്രോട്ടീൻ, മറ്റ് മിനറലുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ സോയ ബീൻസ്, ഗ്രീൻ ബീൻസ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.