Recipe

ഫ്രഞ്ച് ഫ്രൈസ് ഇങ്ങനെ ഉണ്ടാക്കി നോക്കിയാൽ കിടിലൻ ടേസ്റ്റ് ആണ്

തയ്യാറാക്കുന്ന വിധം

1- ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് നീളത്തില്‍ അരിയുക. ഇത് വെള്ളത്തിലിട്ട് അതില്‍ പറ്റിയിരിക്കുന്ന മണ്ണും മറ്റും കഴുകി നന്നായി വൃത്തിയാക്കുക. ഒന്നുരണ്ട് തവണ ഇങ്ങനെ കഴുകിയ ശേഷം ഒരു പാത്രത്തില്‍ തണുത്ത വെള്ളമെടുത്ത് അതിലേക്ക് ഇടുക. ഇത് ഒരുമണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

2- ഒരു മണിക്കൂറിന് ശേഷം ഇതിലെ വെള്ളം വറ്റിച്ച് കളഞ്ഞ്. ഉരുളക്കിഴങ്ങ് കഷ്ണങ്ങളിലെ വെള്ളം ഒരു തുണിയെടുത്ത് നന്നായി ഒപ്പിയെടുക്കുക.

3- അതിനു ശേഷം അവ എണ്ണയിലിട്ട് പകുതി ചൂടില്‍ വറുക്കുക.

4- ഉരുളക്കിഴങ്ങുകള്‍ വേവുന്നത് വരെ വറുത്താല്‍ മതി. അതിന്റെ നിറം മാറാന്‍ അനുവദിക്കരുത്. എന്നിട്ട് ഫ്രൈ ആക്കിയ ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ഒരു ടിഷ്യൂപേപ്പറിലേക്കിടുക. അവയെ തണുക്കാന്‍ അനുവദിക്കുക.

5- തണുത്തതിന് ശേഷം വീണ്ടും അത് എണ്ണയിലിട്ട് വറുക്കുക. ഇത്തവണ മുഴുവന്‍ ചൂടില്‍
വേവിക്കാം. നന്നായി മൊരിയുന്നതുവരെയും ഇളം ബ്രൗണ്‍ നിറം ആകുന്നവരെയും വറുക്കാം.

6- വറുത്ത് കോരിയതിന് ശേഷം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഇതിലെ എണ്ണ ഒപ്പിയെടുക്കുക.

7- ഇതിലേക്ക് അല്‍പ്പം ഉപ്പും കുരുമുളകും വിതറി ടോമാറ്റോ സോസില്‍ മുക്കി ചൂടോടെ കഴിക്കാം……