ഓസ്‌കാർ ജേതാവായ നടൻ ജീൻ ഹാക്ക്മാനും ഭാര്യയും ക്ലാസിക്കൽ പിയാനിസ്റ്റുമായ ബെറ്റ്‌സി അരകാവയെയും ബുധനാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ ന്യൂ മെക്സിക്കോയിലെ സാന്‍റ ഫേയിലാണ് ഇവര്‍ താമസിച്ചിരുന്നത്. സാന്ത ഫേ ന്യൂ മെക്സിക്കന് കൗണ്ടി ഷെരീഫ് അദാൻ മെൻഡോസ നൽകിയ പ്രസ്താവനയിൽ ജീൻ ഹാക്ക്മാനെയും ഭാര്യയെയും ബുധനാഴ്ച സംശയകരമായ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും. ഇതില്‍ വിശദമായ അന്വേഷണം നടക്കുന്നുവെന്നും പറയുന്നു.
അന്വേഷണത്തില്‍ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് ഷെരീഫ് മെൻഡോസ ആദ്യമിറക്കിയ പ്രസ്താവനയില്‍ അറിയിച്ചത്. മരണകാരണവും, മരണ സമയവും വെളിപ്പെടുത്തിയിട്ടില്ല. 95 കാരനായ ഹാക്ക്മാൻ, 1980-കൾ മുതൽ ന്യൂ മെക്സിക്കോയിലെ സാന്‍റ ഫെയിലാണ് താമസം. 1991-ലാണ് അരകാവയെ വിവാഹം കഴിക്കുന്നത്. ഇരുവരും കണ്ടുമുട്ടുന്ന കാലത്ത് അരകാവ ഒരു ജിം ജീവനക്കാരിയായിരുന്നു. എന്നാല്‍ പിന്നീടാണ് ഇവര്‍ ഒരു സംഗീതജ്ഞയായി കരിയര്‍ ഉണ്ടാക്കിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ രണ്ട് വൃദ്ധരും ഒരു പട്ടിയും മരിച്ചു കിടക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് ലോക്കല്‍ പൊലീസ് സ്ഥലത്ത് എത്തിയപ്പോഴാണ് മരണവിവരം പുറത്ത് അറിഞ്ഞത് എന്നാണ് പ്രദേശിയ ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.
1972 ല്‍ ദ ഫ്രഞ്ച് കണക്ഷന്‍ എന്ന ചിത്രത്തിലെ റോളിന് മികച്ച നടനുള്ള ഒസ്കാര്‍ പുരസ്കാരവും, 1993ല്‍ മികച്ച സഹനടനുള്ള ഒസ്കാര്‍ പുരസ്കാരവും ജീൻ ഹാക്ക്മാന്‍ നേടിയിരുന്നു.
2004-ൽ അഭിനയത്തില്‍ നിന്നും വിരമിക്കും മുന്‍പ് ദി ഫ്രഞ്ച് കണക്ഷൻ, സൂപ്പർമാൻ, ദി റോയൽ ടെനൻബോംസ് എന്നീ ശ്രദ്ധേയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ ഉൾപ്പെടെ 40 വർഷത്തെ സിനിമ കരിയറായിരുന്നു ഹാക്ക്മാന് ഉണ്ടായിരുന്നത്. ചെറിയ നടനായി തുടങ്ങിയ പതുക്കെ വളര്‍ന്ന് 1970-കളിലെ തന്‍റെ മുപ്പതുകള്‍ക്ക് ശേഷം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയ നടനായിരുന്നു അദ്ദേഹം.