എല്ലാവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് പായസം. ഉണ്ടാക്കാന്‍ വളരെ എളുപ്പമുള്ള ഒന്നാണ് ഇളനീര്‍ പായസം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും ഇഷ്ടപ്പെടുന്ന രുചിയോടെ തന്നെ ഇത് തയ്യാറാക്കാവുന്നതാണ് ഇത്. വളരെ എളുപ്പത്തില്‍ ഇളനീര്‍ പായസം തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
പാല്‍ – 1 1/2 കപ്പ്
കട്ടിയുള്ള തേങ്ങാപ്പാല്‍ – 1/2 കപ്പ്
ഇളനീര്‍ – 1/2 കപ്പ്
പഞ്ചസാര – 1 ടേബിള്‍സ്പൂണ്‍
മില്‍ക്ക് മെയ്ഡ്- 2 ടേബിള്‍സ്പൂണ്‍
ഏലയ്ക്കാപ്പൊടി – അല്പം
അരയ്ക്കാന്‍
ഇളനീര്‍ – 1/2 കപ്പ്
ഇളനീര്‍ വെള്ളം – 3/4 കപ്പ്
തയാറാക്കുന്ന വിധം
ആദ്യം ഇളനീരും അല്‍പം ഇളനീര്‍ പാനീയവും ഒരു പാത്രത്തില്‍ അരച്ചെടുത്ത് മിക്‌സ് ചെയ്യുക. എന്നിട്ട് പാല്‍ കുറഞ്ഞ ചൂടില്‍ 5 മിനിറ്റ് നന്നായി തിളപ്പിക്കുക, പഞ്ചസാരയും അല്‍പം മില്‍ക്ക് മെയ്ഡും ചേര്‍ത്ത് കട്ടിയുള്ളതും ക്രീം നിറമാകുന്നതുവരെ നന്നായി ഇളക്കി തണുപ്പിക്കുക. ഇതിലേക്ക് ഏലക്കാപ്പെടിയും തേങ്ങാപ്പാലും ചേര്‍ത്ത് ഇളക്കി വിളമ്പുക, രുചികരമായ ഇളനീര്‍ പായസം തയ്യാര്‍.
ഇളനീര്‍ എടുക്കുന്നതിന് മുന്‍പ് ഇതിന്റെ അകം മൃദുവായ പള്‍പ്പ് പോലെയായിരിക്കണം. കട്ടിയുള്ള തേങ്ങയായിരിക്കരുത് എന്നത് ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് വേണമെങ്കില്‍, നെയ്യ് വറുത്ത കശുവണ്ടി ചേര്‍ക്കാം. ജ്യൂസിംഗിന്റെ രുചി വര്‍ദ്ധിപ്പിക്കണമെങ്കില്‍ ഉപയോഗിക്കുന്ന പാല്‍ കൊഴുപ്പ് കൂടുതലുള്ളതായിരിക്കണം.