നാവില്‍ അലിഞ്ഞുചേരും ലെമണ്‍ പുഡിങ് തയാറാക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? വളരെ കുറഞ്ഞ സമയംകൊണ്ട് തായാറാക്കാവുന്നതും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നതുമായ ഒരു വിഭമാണ് ലെമണ്‍ പുഡിങ്. ഇത് തയാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
പഞ്ചസാര – അരക്കപ്പ്
വെണ്ണ – ഒരു വലിയ സ്പൂൺ
മൈദ – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
നാരങ്ങാത്തൊലി ചുരണ്ടിയത് (മഞ്ഞനിറമുള്ള ഭാഗം മാത്രം എടുക്കുക. വെള്ളത്തൊലി വന്നാൽ കയ്പുണ്ടാകും) – ഒരു നാരങ്ങയുടേത്
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
പാൽ – ഒരു കപ്പ്
മുട്ട മഞ്ഞ – രണ്ടു മുട്ടയുടേത്
മുട്ടവെള്ള – രണ്ടു മുട്ടയുടേത്
തയാറാക്കുന്ന വിധം
ഓവൻ 190 0c ൽ ചൂടാക്കിയിടുക.പഞ്ചസാരയും വെണ്ണയും ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കുക. ഇതിലേക്ക് രണ്ടു മുതൽ ഏഴു വരെയുള്ള ചേരുവ യഥാക്രമം ഓരോന്നായി അടിച്ചു ചേർക്കുക. മുട്ടവെള്ള നന്നായി അടിച്ചു ബലം വരുമ്പോൾ നാരങ്ങാക്കൂട്ടിലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കണം. ഇതു മയം പുരട്ടിയ പൈ ഡിഷിലാക്കി, ആ ഡിഷ് ചൂടുവെള്ളത്തിൽ ഇറക്കിവച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ബേക്ക് ചെയ്യുക. മുകളിലുള്ള ലെയർ നല്ല കരുകരുപ്പായി വരും. നാരങ്ങയ്ക്കു പകരം ഓറഞ്ചും ഉപയോഗിക്കാം.