Kerala

സംഘപരിവാറിനെതിരെയുള്ള ഇന്ത്യയുടെ ചെറുത്തുനിൽപ്പുകൾക്ക് എക്കാലവും കരുത്ത്; ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺ​ഗ്രസ് എംപി ഇസ്ഹാൻ ജഫ്രിയെ അനുസ്മരിച്ച് മുഖ്യമന്ത്രി | Ishan Jafri

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺ​ഗ്രസ് എംപി ഇസ്ഹാൻ ജഫ്രിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ രാഷ്ട്രീയമാണ് സംഘപരിവാർ എന്നും പയറ്റിയത്. 2002 ൽ ഗുജറാത്തിൽ സംഭവിച്ചതും അതുതന്നെയായിരുന്നു. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജഫ്രിയുൾപ്പെടെ 69 പേരാണ് വെന്തുമരിച്ചതെന്നും പിണറായി വിജയൻ കുറിച്ചു. വംശഹത്യാക്കാലത്ത് ഗുജറാത്തിലരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് പിന്നീട് ഗുൽബർഗ് സൊസൈറ്റിയിൽ കണ്ടത്.

വംശഹത്യയ്ക്കു നേതൃത്വം നൽകിയവർക്കെതിരെ ഏഹ്സാൻ ജഫ്രിയുടെ ജീവിത പങ്കാളി സാകിയ ജഫ്രി നടത്തിയ നിയമപോരാട്ടം സമാനതകളില്ലാത്തതായിരുന്നു. സംഘപരിവാറിനെതിരെയുള്ള മതനിരപേക്ഷ ഇന്ത്യയുടെ ചെറുത്തുനിൽപ്പുകൾക്ക് കരുത്തുപകരുന്നതാണ് ഏഹ്സാന്റേയും സാകിയയുടേയും ജീവിതം. ഏഹ്സാൻ ജഫ്രിയുടെ ഓർമ്മദിനത്തിൽ ഇരുവരുടെയും പോരാട്ടവീര്യത്തിനു മുന്നിൽ സ്മരണാഞ്ജലികളർപ്പിക്കുന്നുവെന്നും പിണറായി കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം………

Related News

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ ഏഹ്സാൻ ജഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ രാഷ്ട്രീയമാണ് സംഘപരിവാർ എന്നും പയറ്റിയത്. 2002 ൽ ഗുജറാത്തിൽ സംഭവിച്ചതും അതുതന്നെയായിരുന്നു. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജഫ്രിയുൾപ്പെടെ 69 പേരാണ് വെന്തുമരിച്ചത്.

2002 ഫെബ്രുവരി 28 ന് കലാപകാരികൾ ഗുൽബർഗ് സൊസൈറ്റി കയ്യേറി ആക്രമിച്ചപ്പോഴാണ് ഏഹ്സാൻ ജഫ്രിയുടെ വീട്ടിലേക്ക് പ്രദേശവാസികൾ അഭയം തേടിയെത്തിയത്. സഹായത്തിനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും അവർ ചെറുവിരലനക്കിയില്ല. വംശഹത്യാക്കാലത്ത് ഗുജറാത്തിലരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് പിന്നീട് ഗുൽബർഗ് സൊസൈറ്റിയിൽ കണ്ടത്. വംശഹത്യയ്ക്കു നേതൃത്വം നൽകിയവർക്കെതിരെ ഏഹ്സാൻ ജഫ്രിയുടെ ജീവിത പങ്കാളി സാകിയ ജഫ്രി നടത്തിയ നിയമപോരാട്ടം സമാനതകളില്ലാത്തതായിരുന്നു.

കലാപകാരികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനായുള്ള സാകിയയുടെ നിയമയുദ്ധം ഗുജറാത്തിലെ ഇരകൾക്ക് നീതിയുറപ്പാക്കാനുള്ള പോരാട്ടമായി മാറുകയായിരുന്നു. നീതിക്കായുള്ള 23 വർഷത്തെ ദീർഘസമരത്തിനുശേഷം ഈ മാസം ആദ്യവാരമാണ് ആ പോരാളി മരണത്തിനു കീഴടങ്ങിയത്. ആ ഘട്ടത്തിലും അവർക്ക് നീതി ലഭ്യമായിട്ടില്ലായിരുന്നു. സംഘപരിവാറിനെതിരെയുള്ള മതനിരപേക്ഷ ഇന്ത്യയുടെ ചെറുത്തുനിൽപ്പുകൾക്ക് കരുത്തുപകരുന്നതാണ് ഏഹ്സാന്റേയും സാകിയയുടേയും ജീവിതം. ഏഹ്സാൻ ജഫ്രിയുടെ ഓർമ്മദിനത്തിൽ ഇരുവരുടെയും പോരാട്ടവീര്യത്തിനു മുന്നിൽ സ്മരണാഞ്ജലികളർപ്പിക്കുന്നു.

Latest News

ഫാറ്റി ലിവറിന്റെ കാരണങ്ങൾ അറിയാതെ പോകരുത് എന്താണ് ഫാറ്റി ലിവർ ജീവിതശൈലിയും ഭക്ഷണക്രമ ഘടകങ്ങളും – ഉയർന്ന കലോറി, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണക്രമം ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു. പൊണ്ണത്തടി അല്ലെങ്കിൽ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന ഉദാസീനമായ ജീവിതശൈലികളും ഒരു പങ്കു വഹിക്കുന്നു. മെഡിക്കൽ അവസ്ഥകൾ ഫാറ്റി ലിവർ സാധാരണയായി പൊണ്ണത്തടി, പ്രമേഹം, ഡിസ്ലിപിഡീമിയ തുടങ്ങിയ ഉപാപചയ വൈകല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. രക്താതിമർദ്ദം, ഹൈപ്പോതൈറോയിഡിസം, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) എന്നിവ ഇതിന്റെ വികാസവുമായി ബന്ധപ്പെട്ട അധിക അവസ്ഥകളാണ്. വിട്ടുമാറാത്ത വൈറൽ ഹെപ്പറ്റൈറ്റിസും കോർട്ടികോസ്റ്റീറോയിഡുകൾ പോലുള്ള ചില മരുന്നുകളും ഇതിന് കാരണമായേക്കാം. ജനിതക മുൻകരുതലുകളും പാരിസ്ഥിതിക കാരണങ്ങളും ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത ജനിതക ഘടകങ്ങൾ സ്വാധീനിക്കുന്നു, പ്രത്യേകിച്ച് കുടുംബത്തിൽ ഉപാപചയ രോഗങ്ങളുടെ ചരിത്രമുള്ള വ്യക്തികളിൽ. പാരിസ്ഥിതിക വിഷവസ്തുക്കൾ, വ്യാവസായിക രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തൽ, നിയന്ത്രണമുള്ള ഭക്ഷണക്രമങ്ങളോ ശസ്ത്രക്രിയകളോ മൂലമുള്ള വേഗത്തിലുള്ള ശരീരഭാരം കുറയ്ക്കൽ എന്നിവയും അവസ്ഥയെ കൂടുതൽ വഷളാക്കും ഫൈബ്രോസിസ്, സിറോസിസ് – ചികിത്സിക്കാത്ത ഫാറ്റി ലിവർ രോഗം ഫൈബ്രോസിസിലേക്ക് നയിച്ചേക്കാം, നീണ്ടുനിൽക്കുന്ന വീക്കം മൂലം കരളിൽ വടു ടിഷ്യു രൂപം കൊള്ളുന്നു. ഫൈബ്രോസിസ് കൂടുതൽ പുരോഗമിക്കുകയും സിറോസിസിലേക്ക് നയിക്കുകയും ചെയ്യും, ഇതിന്റെ സവിശേഷത വിപുലമായ വടുവും കരൾ പ്രവർത്തന വൈകല്യവുമാണ്. കരൾ കാൻസർ ക്യാൻസർ ഫാറ്റി ലിവർ രോഗം കരൾ കാൻസർ വരാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ. വടുക്കൾ വർദ്ധിക്കുന്നതും വിട്ടുമാറാത്ത വീക്കവും മാരകമായ കോശ വികാസത്തിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തെയും അനുബന്ധ രോഗങ്ങളെയും ബാധിക്കുന്നു – കരൾ സംബന്ധമായ സങ്കീർണതകൾക്കപ്പുറം, ഫാറ്റി ലിവർ രോഗം ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഇൻസുലിൻ പ്രതിരോധം, വൃക്ക തകരാറുകൾ തുടങ്ങിയ വ്യവസ്ഥാപരമായ ആരോഗ്യ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കും.

Feb 28, 2025, 03:03 pm IST