എഐസിസി ആസ്ഥാനത്ത് കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായുള്ള ഹൈക്കമാൻഡ് പ്രതിനിധികളുടെ ചർച്ച. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ എന്നിവർ എ.ഐ.സി.സിയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഒരു സംസ്ഥാനത്തെ നേതാക്കളുമായി ഹൈക്കമാൻഡ് സ്വഭാവികമായും നടത്താറുള്ള ചർച്ച മാത്രമാണ് നടക്കുന്നതെന്നും ബെന്നി ബെഹനാൻ പറഞ്ഞു.
എന്നാൽ അധ്യക്ഷമാറ്റം ചർച്ചയാകുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും അത്തരമൊരു ചർച്ച യോഗത്തിലുണ്ടാവില്ലെന്നാണ് നേതാക്കളുടെ പ്രതികരണം. അടൂർ പ്രകാശിന്റെയും ബെന്നി ബെഹനാന്റെയും പേരുകളാണ് കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. കെ, സുധാകരനെ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് കെ. മുരളീധരനുൾപ്പെടെയുള്ള നേതാക്കൾ. അതേസമയം ഹൈക്കമാൻഡിന്റെ തീരുമാനം എന്താണെങ്കിലും അംഗീകരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.
STORY HIGHLIGHT: congress high command meets