Kerala

എഐസിസി ആസ്ഥാനത്ത് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ യോഗം – congress high command meets

എഐസിസി ആസ്ഥാനത്ത് കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായുള്ള ഹൈക്കമാൻഡ് പ്രതിനിധികളുടെ ചർച്ച. രാഹുൽ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ, കെ.സി. വേണു​ഗോപാൽ എന്നിവർ എ.ഐ.സി.സിയെ പ്രതിനിധീകരിച്ച് യോ​ഗത്തിൽ പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഒരു സംസ്ഥാനത്തെ നേതാക്കളുമായി ഹൈക്കമാൻഡ് സ്വഭാവികമായും നടത്താറുള്ള ചർച്ച മാത്രമാണ് നടക്കുന്നതെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

എന്നാൽ അധ്യക്ഷമാറ്റം ചർച്ചയാകുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും അത്തരമൊരു ചർച്ച യോ​​ഗത്തിലുണ്ടാവില്ലെന്നാണ് നേതാക്കളുടെ പ്രതികരണം. അടൂർ പ്രകാശിന്റെയും ബെന്നി ബെഹനാന്റെയും പേരുകളാണ് കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. കെ, സുധാകരനെ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് കെ. മുരളീധരനുൾപ്പെടെയുള്ള നേതാക്കൾ. അതേസമയം ഹൈക്കമാൻഡിന്റെ തീരുമാനം എന്താണെങ്കിലും അംഗീകരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

STORY HIGHLIGHT: congress high command meets