പാലക്കാട്: കഞ്ചാവ് കടത്ത് കേസുകളിലെ പ്രതികൾക്ക് ഒരേ ദിവസം ശിക്ഷ വിധിച്ച് കോടതി. പാലക്കാട് സെക്കൻഡ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഡി. സുധീർ ഡേവിഡാണ് എക്സൈസിന്‍റെ നാലു കേസുകളിൽ ശിക്ഷ വിധിച്ചത്. 2016 ൽ കൊല്ലങ്കോട് നിന്നും നാല് കിലോ കഞ്ചാവുമായി പിടിയിലായ എറണാകുളം സ്വദേശികളായ സെബാസ്റ്റ്യൻ, പ്രിജോയ്, വിപിൻ എന്നിവ൪ക്ക് 8 വർഷം വീതം കഠിനതടവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷവിധിച്ചു.
2015 ൽ ഗോപാലപുരത്ത് നിന്നും ആറര കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതിക്ക് ആറു വ൪ഷം തടവും 2 ലക്ഷം പിഴയും വിധിച്ചു. മലപ്പുറം സ്വദേശി രതീഷിനെയാണ് ശിക്ഷിച്ചത്. 2017 ൽ കൂട്ടുപാതയിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതി തമിഴ്നാട് സ്വദേശി വിഘ്നേഷിനെയും ചിറ്റൂരിൽ ബാഗിൽ ഒളിപ്പിച്ച കഞ്ചാവുമായി പിടിയിലായ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷംസുദ്ധീന് ഒരു വ൪ഷം തടവും ലക്ഷം രൂപയുമാണ് പിഴ. ഏഴു പ്രതികളിലൊരാള്‍ വിചാരണക്കിടെ മരിച്ചിരുന്നു. ഒരാള്‍ ഒളിവിലുമാണ്.
content highlight : palakkad-sessions-court-sentences-accused-in-ganja-trafficking-cases-on-the-same-day