എല്ലാവർക്കും ഇഷടമാകുന്ന ഭക്ഷണമാണ് മയോണൈസ്. പക്ഷെ പുറത്തുനിന്നും വാങ്ങുന്ന മയോണൈസ് ആരോഗ്യത്തിനു ഒട്ടും നല്ലതല്ല. പലവിധ അസുഖങ്ങൾ അത് കഴിക്കുന്നത് കാരണം ഉണ്ടാകുന്നുണ്ട്. അതിനായി മുട്ട ചേർക്കാതെ അവകാഡോ കൊണ്ട് ആരോഗ്യപ്രദമായ മയോണൈസ് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം.
ആദ്യം കശുവണ്ടി വെള്ളത്തിൽ 10 -15 മിനിറ്റിസ് കുതിർക്കുക. പിന്നീട് ഒരു മികിസിയുടെ ജാറിൽ പാകമായ അവക്കാഡോ, കുതിർത്ത കശുവണ്ടി, നാരങ്ങാനീര്, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇഷ്ടത്തിനു കട്ടി കൂട്ടാൻ ഒലിവ് ഓയിൽ ചേർത്ത് വീണ്ടും ബ്ലെൻഡ് ചെയ്യുക.
ഈ ആരോഗ്യകരമായ മയോണൈസ് സാധാരണ മയോണൈസിനേക്കാൾ കുറഞ്ഞ കലോറിയും കൊഴുപ്പും അടങ്ങിയതാണ്. ഇത്രയും ചെയ്താൽ രുചികരമായ അവക്കാഡോ മയോണൈസ് തയ്യാർ.