ഭൂമിയുടെ താപനില വർധിക്കുന്നതിനെയാണ് കാലാവസ്ഥാ വ്യതിയാനം എന്ന് പറയുന്നത്. ഇത് മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു.
കാലാവസ്ഥ
ആഗോള കാലാവസ്ഥാ വ്യതിയാനം ചില പകർച്ചവ്യാധികൾ വർധിപ്പിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്ന സാംക്രമിക രോഗങ്ങളിൽ, ഡെങ്കിപ്പനി, മലേറിയ, സിക ഫീവർ, ചിക്കുൻഗുനിയ, എബോള തുടങ്ങിയ രോഗങ്ങൾ ഉൾപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം രോഗങ്ങളെ വഹിക്കുന്ന പ്രാണികളുടെ (അല്ലെങ്കിൽ രോഗവാഹകർ) ഭൂമിശാസ്ത്രപരമായ വ്യാപ്തിയിലും കാലാനുസൃതമായ രൂപത്തിലും മാറ്റം വരുത്തുന്നു എന്നതാണ് രോഗവ്യാപനം വർദ്ധിക്കുന്നതിന് കാരണം.
രോഗങ്ങൾ
കാലാവസ്ഥ വ്യതിയാനം മൂലം കടൽനിരപ്പ് ഉയരുന്നത് വെള്ളപ്പൊക്കം, മലിനജലം എന്നിവ വഴി ജലജന്യ രോഗങ്ങൾ വരാൻ കാരണമാകുന്നു. അതികഠിനമായ വേനൽക്കാലം ചർമ്മരോഗങ്ങൾ, ഹീറ്റ് സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ കാലാവസ്ഥാ വ്യതിയാനം മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ച് വരുന്നുണ്ട്.