Health

കുട്ടികളിലെ ഭക്ഷണം കഴിക്കാനുള്ള മടി എങ്ങനെ മാറ്റാം

കുട്ടികൾ തീരെ ഭക്ഷണം കഴിക്കുന്നില്ലെന്ന പരാതി മിക്ക മാതാപിതാക്കൾക്കുമുണ്ട്. അവർ വളര്‍ച്ചയുടെ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, ചില ഭക്ഷണങ്ങളോട് താല്പര്യവും മറ്റു ചിലതിനോട് താല്പര്യ കുറവും പ്രകടിപ്പിക്കും.

ഭക്ഷണം

ഭക്ഷണം നൽകുന്നതിനും കഴിക്കുന്നതിനും ഒരു ടൈം ടേബിൾ തയാറാക്കുക. കൃത്യ സമയത്ത് ഭക്ഷണം കഴിക്കുന്നത് അവരിൽ ആഹാരം കഴിക്കാനുള്ള താല്പര്യം വർധിപ്പിക്കും.

കുട്ടികൾക്ക് വൈവിധ്യമാർന്ന ഭക്ഷണം നല്കാൻ ശ്രമിക്കണം. വ്യത്യസ്ത രുചികളും ടെക്സ്ച്ചറുകളുമുള്ള ആഹാരം നല്കുന്നതിനൊപ്പം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ചേർക്കുക
മൊബൈൽ ഫോണുകളോ ടിവിയോ കാണിച്ചു ഭക്ഷണം കൊടുക്കാതെ, രസകരമായ കഥകൾ, പാട്ടുകൾ, കളിപ്പാട്ടങ്ങൾ എന്നിവ ഉപയോഗിച്ച് ആഹാരം നൽകുക.

കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത് എളുപ്പമല്ല, പക്ഷെ അതിനായി സമ്മർദം ചെലുത്തുകയോ വഴക്കു പറയുകയോ ചെയ്യുന്നത് ഭക്ഷണത്തോടുള്ള താല്പര്യം കുറയാൻ ഇടയാക്കും.