ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ അവസ്ഥയാണ് ലിപിഡെമ. അസാധാരണവും അനുപാതമില്ലാത്തതുമായ അളവിൽ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിട്ടുമാറാത്ത അവസ്ഥയാണ് ലിപിഡെമ. ലിപിഡെമയെ പലപ്പോഴും പൊണ്ണത്തടിയായും ലിംഫെഡെമയായുമൊക്കെ തെറ്റിദ്ധരിക്കാറുണ്ട്. ഇത് ചികിത്സ വൈകാനും അവസ്ഥ വഷളാക്കാനും കാരണമാകും.
പ്രധാനമായും സ്ത്രീകളെ ബാധിക്കുന്ന ഫാറ്റി ടിഷ്യുവിൻ്റെ ഒരു തകരാറാണ് ലിപിഡെമ. സബ്ക്യുട്ടേനിയസ് കൊഴുപ്പ് അസാധാരണമായും അനുപാതരഹിതമായും ശരീരത്തില്‍ അടിഞ്ഞുകൂടുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇടുപ്പ്, തുടകൾ, നിതംബം, പാദങ്ങൾ ഉൾപ്പെടുന്ന് ശരീരത്തിന്റെ താഴെ ഭാഗങ്ങളിലാണ് പ്രധാനമായും ബാധിക്കുക.
ലക്ഷണങ്ങള്‍
വേദന: ബാധിത പ്രദേശങ്ങളില്‍ വേദന. എളുപ്പത്തിൽ ചതവുകൾക്ക് സാധ്യത.
നീരു: സാധാരണ പൊണ്ണത്തടിയിൽ നിന്ന് വ്യത്യസ്തമായി, ലിപിഡെമരോഗികളില്‍ ശരീരത്തിന്‍റെ പലഭാഗങ്ങളിലും നീരു പ്രത്യക്ഷപ്പെടാം. വിശ്രമിച്ചതു കൊണ്ടും ഇത് മാറണമെന്നില്ല.
ചര്‍മത്തിന്‍റെ ഘടന: ഗുരുതരഘട്ടങ്ങളില്‍ ചര്‍മത്തിന്‍റെ ഘടനയിലും മാറ്റം വരാം.
ലിപ്പോസക്ഷൻ
ട്യൂമസെന്റ് ലിപ്പോസക്ഷൻ പോലുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ അമിത കൊഴുപ്പ് നിക്ഷേപം നീക്കം ചെയ്യാന്‍ സഹായിക്കും.
കംപ്രഷൻ തെറാപ്പി
വ്യായാമം
നീന്തൽ, നടത്തം പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് ചലനശേഷി വർധിപ്പിക്കുകയും അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും.
ലിപിഡെമ പൂർണമായും ഒഴിവാക്കാനാകില്ലെങ്കിലും നേരത്തെയുള്ള രോഗനിര്‍ണയം മുൻകരുതൽ ചികിത്സയും അതിന്റെ പുരോഗതിയെ മന്ദഗതിയിലാക്കാനും ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.
content highlight: Lipedema