Celebrities

സൂര്യേക്കാൾ നല്ലത് വിജയ് ആണ് എന്ന് ആരാധകൻ; ചുട്ട മറുപടി നൽകി നടി ജ്യോതിക | Jyothika Surya

ആദ്യമായി ഒരാരാധകന്‍ വിജയ് യെയും സൂര്യയെയും താരതമ്യപ്പെടുത്തി ജ്യോതികയുടെ കമന്റ് ബോക്‌സില്‍ എത്തി

എല്ലാ കാലത്തും ആരാധകര്‍ക്കിടയില്‍ ഫാന്‍ ഫൈറ്റ് നടന്നിട്ടുണ്ട്. തമിഴകത്ത് എതിരാളികള്‍ ഇല്ലാത്ത നായക നടനാണ് സൂര്യ. വിജയ് ആരാധകര്‍ക്കും അജിത്ത് ആരാധകര്‍ക്കുമിടയിലാണ് പോര്‍വിളികള്‍ എന്നും നിലനിന്നിട്ടുള്ളത്. ആദ്യമായി ഒരാരാധകന്‍ വിജയ് യെയും സൂര്യയെയും താരതമ്യപ്പെടുത്തി ജ്യോതികയുടെ കമന്റ് ബോക്‌സില്‍ എത്തി. അതിന് നടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വളരെ അക്ടീവാണ് ജ്യോതിക. തന്റെ സ്‌റ്റൈലന്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന തിരക്കിലാണ് നടി. അങ്ങനെ ഒരു പോസ്റ്റിന് താഴെയാണ് വിജയ് യെയും സൂര്യയെയും താരതമ്യപ്പെടുത്തി കമന്റ് വന്നത്. ജ്യോതിക അതിനോട് പ്രതികരിക്കുകയും ചെയ്തു. ‘താങ്കളുടെ ഭര്‍ത്താവ് സൂര്യയെക്കാള്‍ നല്ലതാണ് വിജയ്’ എന്നായിരുന്നു കമന്റ്. അതിന് താഴെ പൊട്ടിച്ചിരിക്കുന്ന ഇമോജി കമന്റ് ആയി ഇട്ടുകൊണ്ടായിരുന്നു ജ്യോതികയുടെ പ്രതികരണം. നിമിഷ നേരങ്ങള്‍ കൊണ്ട് ആ കമന്റ് വൈറലാവുകയും ചെയ്തു. ആ സാഹചര്യത്തില്‍ പിന്നീട് ജ്യോതിക കമന്റ് ഡിലീറ്റ് ചെയ്തുവെങ്കിലും, അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ആരാധകര്‍ ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.
ഇതുവരെ അജിത്ത് – വിജയ് താര പോര് നടന്ന് സ്ഥാനത്ത്, ഇപ്പോള്‍ നടക്കുന്നത് വിജയ് – സൂര്യ താരതമ്യപ്പെടുത്തലുകളാണ്. ഇവരിലാരാണ് ബെറ്റര്‍ എന്ന താരയുദ്ധം നടക്കുന്ന പശ്ചാത്തലത്തിലാണ്, ജ്യോതികയുടെ കമന്റ് ഒരു തമാശയായി എടുത്തുകൂടെ എന്ന് ചോദിച്ച് മറ്റു ചില ആരാധകര്‍ എത്തുന്നത്. എന്തൊക്കെ പറഞ്ഞു കഴിഞ്ഞാലും, തമിഴില്‍ സൂര്യ – ജ്യോതിക ജോഡികളെ പോലെ മറ്റാരും ഇല്ല എന്ന വിഷയത്തില്‍ എല്ലാ താരാരാധകര്‍ക്കും ഒരേ അഭിപ്രായമാണ്. ഭാര്യയെ ഇത്രയദികം പിന്തുണയ്ക്കുകയും പരിഗണിക്കുകയും ചെയ്യുന്ന സൂര്യയെ പോലെ ഒരിക്കലും വിജയ്ക്ക് സാധിക്കില്ല എന്നാണ് ആരാധകരുടെ പക്ഷം. ജ്യോതികയുടെ സന്തോഷത്തിന് വേണ്ടിയാണ് താന്‍ ഇപ്പോള്‍ മുംബൈയിലേക്ക് താമസം മാറിയത് എന്ന് സൂര്യ പറഞ്ഞിരുന്നു.

ഇത്രയും കാലം തനിക്കും കുടുംബത്തിനും വേണ്ടി ചെന്നൈയില്‍ ജീവിച്ച ജ്യോതികയ്ക്ക്, അവരുടെ പാരന്റ്‌സിനൊപ്പം കുറച്ച് കാലം ജീവിക്കണം എന്നത് സന്തോഷമാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ താനും മുംബൈയിലേക്ക് താമസം മാറി എന്നാണ് സൂര്യ പറഞ്ഞിരുന്നത്. നിലവില്‍ ബോളിവുഡ് സിനിമകളും വെബ് സീരീസുകളുമായി തിരക്കിലാണ് ജ്യോതിക.

content highlight: Jyothika Surya