Food

ഈ ചൂടിൽ കുടിക്കാൻ ഇതിലും നല്ല ഡ്രിങ്ക് വേറെ എന്താണുള്ളത്?

ഈ കൊടും ചൂടിൽ നല്ല തണുത്ത നാടന്‍ പച്ചമോര് നമ്മുടെ മനസും വയറും ശരീരവും തണുപ്പിക്കും. നല്ല കിടിലന്‍ രുചിയില്‍ പച്ചമോര് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • തൈര് – അര ലീറ്റര്‍
  • പച്ചമുളക് – രണ്ട്, ചതച്ചത്
  • കറിവേപ്പില – രണ്ടു തണ്ട് ചതച്ചത്
  • ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

തൈരുടച്ചു പാകത്തിനു വെള്ളം ചേര്‍ത്തു കലക്കി ബാക്കി ചേരുവ ചേര്‍ത്തിളക്കി വയ്ക്കുക. ദഹനം സുഗമമാക്കാന്‍ മോര് സഹായിക്കും.