അപൂര്‍വ ധാതുക്കരാറില്‍ ഒപ്പുവെയ്ക്കാന്‍ യു.എസിലെത്തിയ യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകർ. യുക്രൈന്റെ അത്യപൂര്‍വ ധാതുസമ്പത്തില്‍ ഒരു പങ്കിന്റെ അവകാശം യു.എസിന് നല്‍കുന്നതിനുള്ള കരാറായിരുന്നു ഒപ്പിടേണ്ടിയിരുന്നത്. എന്നാൽ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ച വാക്കുതര്‍ക്കത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് കരാറില്‍ ഒപ്പുവെക്കാതെ സെലന്‍സ്‌കി വൈറ്റ്ഹൗസില്‍ നിന്ന് മടങ്ങി.
താന്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ താങ്കള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന മറുചോദ്യത്തോടെയാണ് സെലന്‍സ്‌കി ചോദ്യം നേരിട്ടത്. രാജ്യത്തിന്റെ പരമോന്നത ഓഫീസിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന താങ്കള്‍ സ്യൂട്ട് ധരിക്കാന്‍ വിസമ്മതിച്ചിരിക്കുകയാണെന്നും നിങ്ങള്‍ക്ക് സ്യൂട്ട് ഉണ്ടോയെന്നുമായിരുന്നു വാർത്താ ചാനലായ റിയൽ അമേരിക്കാസ് വോയിസിന്റെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റായ ബ്രയാന്‍ ഗ്ലെന്നിന്റെ ചോദ്യം.
‘നിങ്ങള്‍ പറഞ്ഞതു പോലെയുള്ള ഓഫീസ് എനിക്കില്ല. യുദ്ധത്തിന് ശേഷം ഞാന്‍ ഇത്തരത്തിലുള്ള കോസ്റ്റ്യൂമുകൾ ധരിക്കും. ഒന്നുങ്കില്‍ നിങ്ങള്‍ ധരിച്ചിരിക്കുന്നതു പോലെയോ ചിലപ്പോള്‍ അതിനേക്കാള്‍ മികച്ചതോ. ചിലപ്പോള്‍ നിങ്ങള്‍ ധരിച്ചിരിക്കുന്നതിനേക്കാള്‍ വില കുറഞ്ഞതുമാകാം.’ സെലൻസ്കി പറഞ്ഞു.
STORY HIGHLIGHT: zelensky us deal dress code controversy