എറണാകുളം നോർത്ത് പറവൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. മൂത്തകുന്നം പദ്മനാഭൻ എന്ന ആനയാണ് ഇടഞ്ഞത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്താണ് സംഭവം. ആനയ്ക്ക് മദപ്പാടുണ്ടായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് ആനയെ തളച്ചത്. ചേന്ദമംഗലത്തെ ക്ഷേത്രോത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്.
ചേന്ദമംഗലം മുതൽ ഗോതുരുത്ത് വരെയുള്ള ഭാഗത്താണ് ആന ഇടഞ്ഞോടിയത്. ആന ഇടഞ്ഞോടിയ വഴിയിലുണ്ടായിരുന്ന ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പോകുന്ന വഴിയിലുണ്ടായിരുന്ന ഓട്ടോറിക്ഷയുൾപ്പെടെയുള്ള വാഹനങ്ങൾ ആന തകർത്തു. സംഭവത്തിൽ നാലുപേർക്ക് പരിക്കുപറ്റിയിട്ടുണ്ട്. ഇതിൽ ഒരാളുടെ കാലിനേറ്റ പരിക്ക് ഗുരുതരമാണ്.
ഉത്സവത്തിനുശേഷം ഇതിനടുത്തുതന്നെയുള്ള മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനും ഇതേ ആനയെ എഴുന്നെള്ളത്തിന് കൊണ്ടുപോകേണ്ടിയിരുന്നു. ഇതിനാൽ ആനയും പാപ്പാനും അവിടെത്തന്നെ തുടരുകയായിരുന്നു. അതിനിടയിലാണ് ആന അക്രമാസക്തനായത്.
STORY HIGHLIGHT: elephant attack