Kerala

പ്ലാനിങ് വാട്സാപ്പിലും ഇൻസ്റ്റ​ഗ്രാമിലും; ഷഹബാസിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ് – thamarassery student death

വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്

താമരശ്ശേരിയിലെ വിദ്യാർത്ഥി ഷഹബാസിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. താമരശ്ശേരി ഇൻസ്പെക്ടർ സായൂജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മരിച്ച ഷഹബാസിന്റെ ബന്ധുക്കളിൽനിന് വിവിരങ്ങൾ ശേഖരിച്ചു. നഞ്ചക്ക് കൊണ്ട് തലയ്ക്കേറ്റ ക്ഷതമാണ് ഷഹബാസിന്റെ മരണകാരണമെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രാഥമികവിവരം. വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്.

ഫെയർവെൽ പാർട്ടി നടന്ന ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥിയായിരുന്നില്ല ഷഹബാസ്. കൂടുതൽ വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘർഷമായതിനാൽ അവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നുവരികയാണ്. മുതിർന്നവർ ഈ സംഘർഷത്തിൽ പങ്കാളികളായിട്ടുണ്ട് എന്നാണ് ഷഹബാസിന്റെ രക്ഷിതാക്കളുടെ ആരോപണം. എന്നാൽ സംഭവത്തിൽ സംഘർഷത്തിലുൾപ്പെട്ട വിദ്യാർത്ഥികളുടെ ശബ്ദ സന്ദേശങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇത്തരം സോഷ്യൽ മീഡിയ ​ഗ്രൂപ്പുണ്ടാക്കാൻ മുതിർന്നവർ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും വിദ്യാർത്ഥികളുടെ കയ്യിൽ നഞ്ചക്ക് പോലുള്ള ആയുധം എത്തിയതിനുപിന്നിലും ആരുടെയെങ്കിലും സഹായം ഉണ്ടോ എന്നുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കും.

എളേറ്റിൽ വട്ടോളിയിലെ എം.ജെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് ഷഹബാസ്. താമരശ്ശേരി വ്യാപാരഭവനിൽവെച്ച് ട്രിസ് ട്യൂഷൻ സെന്ററിൽ പഠിക്കുന്ന വിവിധ സ്കൂളുകളിൽനിന്നുള്ള പത്താംക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ് പരിപാടിയോടെയായിരുന്നു സംഘർഷത്തിന് തുടക്കം. സംഭവത്തിൽ കേസന്വേഷണം പുരോ​ഗമിക്കുകയാണ്.

STORY HIGHLIGHT: thamarassery student death