Kerala

സ്ത്രീധനം കുറഞ്ഞുപോയെന്ന് പരാതി; 21-കാരിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലി ഭർത്താവ് – husband imposed triple talaq

വാവ് ഭാര്യയുടെ പിതാവിന് മുത്തലാഖ് സന്ദേശം അയക്കുകയായിരുന്നു

കാസര്‍കോട് വാട്സ്ആപ്പിലൂടെ 21 വയസുകാരിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. നെല്ലിക്കട്ട സ്വദേശി അബ്ദുൾ റസാഖാണ് മുത്തലാഖ് ചൊല്ലിയത്. ഫെബ്രുവരി 21നാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവ് ഭാര്യയുടെ പിതാവിന് മുത്തലാഖ് സന്ദേശം അയക്കുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് പെൺകുട്ടി പറഞ്ഞു.

50 പവൻ സ്വർണമാണ് റസാഖ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. 20 പവൻ സ്വർണ്ണം വിവാഹ ദിവസം നൽകി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ ഭക്ഷണം പോലും തരാതെ തന്നെ മുറിയിൽ പൂട്ടിയിട്ടെന്നും മാനസികമായി തന്നെ നിരന്തരം ഉപദ്രവിച്ചു എന്നും പെൺകുട്ടി ആരോപിച്ചു.

STORY HIGHLIGHT: husband imposed triple talaq