India

ഉയർന്ന പി.എഫ്. പെൻഷൻ; 42 ശതമാനം അപേക്ഷകരും ആയോഗ്യർ – supreme court higher epf pension

സുപ്രീംകോടതി വിധി വന്ന് രണ്ടുവർഷവും മൂന്നുമാസവും പിന്നിടുമ്പോഴും ഉയർന്ന പെൻഷൻ ലഭിച്ചത് 24,006 പേർക്കുമാത്രം

സുപ്രീംകോടതി വിധിച്ച ഉയർന്ന പി.എഫ്. പെൻഷൻ ഭൂരിഭാഗം അപേക്ഷകർക്കും കിട്ടാക്കനിയായേക്കും. ഉയർന്ന പെൻഷനുവേണ്ടി അപേക്ഷിച്ച 17.49 ലക്ഷം പേരിൽ 7.35 ലക്ഷവും അയോഗ്യരാണെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. സുപ്രീംകോടതി വിധി വന്ന് രണ്ടുവർഷവും മൂന്നുമാസവും പിന്നിടുമ്പോഴും ഉയർന്ന പെൻഷൻ ലഭിച്ചത് 24,006 പേർക്കുമാത്രം.

ഇ.പി.എഫ്.ഒ.യുടെ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിന്റെ അജൻഡയുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകളിലാണ് ഉയർന്ന പെൻഷൻ അപേക്ഷകരെ ഞെട്ടിക്കുന്ന കണക്കുള്ളത്. ഇതുവരെ 2.24 ലക്ഷം അപേക്ഷകൾ തൊഴിലുടമകൾ ഇ.പി.എഫ്.ഒ.യിലേക്ക് കൈമാറിയിട്ടില്ല. ഫീൽഡ് ഓഫീസുകളിൽ ലഭിച്ച ജോയിന്റ് ഓപ്ഷൻ അപേക്ഷകൾ തീർപ്പാക്കുന്നതിൽ ഏറ്റവും പിന്നിൽ കേരളമാണ്.

പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കേണ്ട വിഹിതവും നൽകേണ്ട പെൻഷനും കണക്കാക്കിയാൽ അപേക്ഷകരോട് തുക കൈമാറാൻ ആവശ്യപ്പെട്ട് ഡിമാൻഡ് ലെറ്റർ അയക്കും. ഡിമാൻഡ് ലെറ്റർ അയച്ചത് 2.19 ലക്ഷം പേർക്കുമാത്രമാണ്

STORY HIGHLIGHT: supreme court higher epf pension