സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച വ്ളോഗര്‍ അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബാഗ്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പ്രണയം നടിച്ച് വിവാഹം വാഗ്ദാനം നല്കി രണ്ട് വര്‍ഷത്തോളമായി ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നഗ്ന ഫോട്ടോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടും എന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
STORY HIGHLIGHT: vloger junaid arrested