Kerala

മണാലി മണ്ണിടിച്ചിൽ; റോഡിൽ കുടുങ്ങി മലയാളി വിദ്യാർഥി സംഘങ്ങൾ – malayali students stranded manali landslide

പഠനയാത്ര കഴിഞ്ഞ് ഡൽഹിയിലേക്ക് പോകും വഴിമണാലി – ഡൽഹി പാതയിലായിരുന്നു മണ്ണിടിച്ചിൽ

മണാലി മണ്ണിടിച്ചിലിൽ കുടുങ്ങി മലയാളി വിദ്യാർഥി സംഘങ്ങൾ. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെയും കാസർകോട് ചീമേനി എൻജിനീയറിങ് കോളജിലെയും വിദ്യാർഥികളും അധ്യാപകരുമാണു ഹിമാചൽ പ്രദേശിൽ കുടുങ്ങിയത്. പഠനയാത്ര കഴിഞ്ഞ് ഡൽഹിയിലേക്ക് പോകും വഴിമണാലി – ഡൽഹി പാതയിലായിരുന്നു മണ്ണിടിച്ചിൽ.

തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലെ കംപ്യൂട്ടർ‌ സയൻസ് വിഭാഗത്തിലെ 119 വിദ്യാർഥികളും അധ്യാപകരും ഇന്നലെ രാത്രി മുഴുവൻ റോഡിലാണ് കഴിഞ്ഞത്. റോഡിലെ ഗതാഗത തടസം നീക്കി വൈകിട്ടോടെ മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ചീമേനി എൻജിനീയറിങ് കോളജിൽനിന്നുള്ള 20 ആൺകുട്ടികളും 23 പെൺകുട്ടികളും രണ്ട് അധ്യാപകരും മൂന്നു ഗൈഡുകളും രണ്ടു ബസ് ജീവനക്കാരും അടക്കം 50 അംഗസംഘമാണ് റോഡിൽ കുടുങ്ങിയത്.

ഗ്രീൻ മണാലി ടോൾ പ്ലാസക്ക് സമീപമാണ് സംഭവം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് പാറക്കല്ലുകളും മരങ്ങളും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണത്.

STORY HIGHLIGHT: malayali students stranded manali landslide