ഹരിയാണയിലെ അംബാലയിൽ കോടതിക്കുള്ളില്‍ വെടിവെപ്പ്. എസ്.യു.വിയിലെത്തിയ അജ്ഞാതരായ മൂന്നുപേരാണ് അംബാല സിറ്റി കോടതി കോംപ്ലക്‌സിലെത്തി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തത്. ക്രിമിനല്‍ കേസില്‍ കോടതിയില്‍ ഹാജരാകാനെത്തിയ യുവാവിനുനേരെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുകയാണ്. സ്ഥലത്തുനിന്ന് ഒഴിഞ്ഞ മൂന്ന് കാട്രിഡ്ജുകള്‍ പോലീസ് കണ്ടെടുത്തു. കറുത്ത നിറമുള്ള കാറിലെത്തിയ മൂന്നുപേരാണ് അക്രമികള്‍ എന്ന് ദൃക്‌സാക്ഷി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്റലിജന്‍സ് സംഘവും ക്രൈം ബ്രാഞ്ച് സംഘവും ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതികള്‍ക്കായി ഊര്‍ജ്ജിതമായ തിരച്ചില്‍ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
STORY HIGHLIGHT: gun firing in ambala court complex