Kerala

ഓട്ടോറിക്ഷകളില്‍ സൗജന്യ യാത്രാസ്റ്റിക്കര്‍ പതിപ്പിക്കില്ല; പ്രതിഷേധത്തിനൊരുങ്ങി സംയുക്ത ട്രേഡ് യൂണിയന്‍ – samyukta trade union

പരിഷ്‌കാരം നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ വ്യഗ്രതകാട്ടിയാല്‍ പണിമുടക്കും

ഓട്ടോറിക്ഷകളില്‍ സൗജന്യ യാത്രാസ്റ്റിക്കര്‍ പതിപ്പിക്കണമെന്ന ഗതാഗത കമ്മീഷണറുടെ ഉത്തരവിനെതിരേ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി രൂപവത്കരിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി തൊഴിലാളി സംഘടനകള്‍. ഗതാഗതമന്ത്രി ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗംവിളിച്ച് പ്രശ്‌നം ചര്‍ച്ചചെയ്യാമെന്ന് പറഞ്ഞിട്ടുള്ള സാഹചര്യത്തില്‍ അതിനുമുമ്പ് ആരും സ്റ്റിക്കര്‍ ഒട്ടിക്കില്ലെന്ന് യോഗത്തില്‍ തീരുമാനമെടുത്തു.

പരിഷ്‌കാരം നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ വ്യഗ്രതകാട്ടിയാല്‍ പണിമുടക്കും. യോഗത്തില്‍ ഓട്ടോ ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് രാജു ഏബ്രഹാം അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സംഘടനകള്‍ ഒത്തുചേര്‍ന്നാണ് പ്രതിഷേധം.

STORY HIGHLIGHT: samyukta trade union