Pathanamthitta

ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു – scooter auto accident death

ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. കൊല്ലം തേവലക്കര മൊട്ടക്കല്‍ കല്ലുംപുറത്ത് വീട്ടില്‍ നന്ദു ആണ് മരിച്ചത്. പാല്‍ വിതരണ കമ്പനി തൊഴിലാളിയാണ് നന്ദു. നെല്ലിമുകള്‍ ആനമുക്കിന് സമീപം വച്ചായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ യുവാവിനെ അടൂര്‍ ഗവ. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ആനമുക്ക് ഭാഗത്ത് നിന്നും അടൂരിലേക്ക് വന്ന ഓട്ടോറിക്ഷയും അടൂരില്‍ നിന്നും കടമ്പനാട് ഭാഗത്തേക്ക് പോയ സ്‌കൂട്ടറും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്.

STORY HIGHHLIGHT: scooter auto accident death