കണ്ണൂര്‍ പാനൂരില്‍ കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടിപന്നിയെ തല്ലിക്കൊന്ന് നാട്ടുകാര്‍. കര്‍ഷകനെ കൊലപ്പെടുത്തിയ മേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറിയുള്ള സ്ഥലത്തുവെച്ചാണ് നാട്ടുകാര്‍ പന്നിയെ തല്ലിക്കൊന്നത്. പ്രിയദര്‍ശിനി വായനശാലയുടെ സമീപത്ത് സ്ഥലം അളക്കുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞെത്തിയ പന്നിയെ ആണ് നാട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സ്വന്തം കൃഷിയിടം നനച്ചുകൊണ്ടിരിക്കുകയായിരുന്ന ശ്രീധരനെയാണ് കാട്ടുപന്നി ആക്രമിച്ച് കൊലപ്പെടുത്തിയത്.
കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കില്‍ ജീവന് രക്ഷിക്കാനായില്ല. ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലയിലാണ് ഈ ആക്രമണം ഉണ്ടായതെന്നത് വലിയ ആശങ്കയാണ് സമീപവാസികളില്‍ ഉണ്ടാക്കിയത്.
എന്നാൽ പ്രശ്നബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്നും വന്യജീവി ശല്യമില്ലാത്ത സ്ഥലത്തുവെച്ചാണ് കര്ഷകന് പന്നിയുടെ കുത്തേറ്റതെന്നുമാണ് ശ്രീധരന്റെ മരണത്തില്‍ വനംവകുപ്പ് മന്ത്രിയുടെ പ്രതികരണം. ഉത്തരമേഖല സി.സി.എഫിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.
STORY HIGHLIGH: villagers beat wild boar to death