Kerala

ഫറോക്ക് റെയിൽ പാളത്തിന് സമീപം കണ്ടെത്തിയ മൃതദേഹം വൈക്കം സ്വദേശിയുടേത് – fallen from the train body found

ഫറോക്ക് ചെറുവണ്ണൂരിന് സമീപം റെയില്‍ പാതയ്ക്കരികില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം കോട്ടയം വൈക്കം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. പരുത്തുമുടി അറക്കത്തറ ലക്ഷ്മി നിവാസില്‍ ശരത്ത് ബാബു ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബന്ധുക്കള്‍ എത്തി തിരിച്ചറിയുകയായിരുന്നു.

കഴിഞ്ഞ 10 -ാം തിയതി ജോലി ആവശ്യത്തിന് എന്ന് പറഞ്ഞാണ് ശരത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ഒരു വിവരവും ഇല്ലാത്തതിനാല്‍ ഇവര്‍ നാട്ടില്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണുപോയതാകാം എന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച പഴ്‌സിലെ വിലാസത്തില്‍ ബന്ധപ്പെട്ടാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

STORY HIGHLIGHT: fallen from the train body found