ഹിറ്റുകളിലൂടെ പ്രശസ്തയായ ഗായികയും അഭിനേത്രിയുമായി ആന്‍ജി സ്റ്റോണ്‍ അന്തരിച്ചു. അലബാമയില്‍ വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം. അറ്റ്‌ലാന്റയില്‍ ഒരു സംഗീതപരിപാടി അവതരിപ്പിക്കാന്‍ ഗായകസംഘത്തോടൊപ്പം വാനില്‍ സഞ്ചരിക്കെയാണ് അപകടമുണ്ടായത്. മകള്‍ ഡയമണ്ട് സ്‌റ്റോണ മരണവാര്‍ത്ത സ്ഥിരീകരിച്ചു.
മൂന്ന് തവണ ഗ്രാമിപുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ച ഗായികയാണ് ആന്‍ജി സ്റ്റോണ്‍. 2004 ല്‍ ‘സ്‌റ്റോണ്‍ ആന്റ് ലൗ’ എന്ന ആല്‍ബത്തിന് എഡിസണ്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.
STORY HGHLIGHT: angie stone singer passed away