Kerala

മുന്നേറ്റം കടലാസിൽ മാത്രം ഒതുങ്ങുന്നതാകരുത്; പ്രശംസ തിരുത്തി ശശി തരൂർ – shashi tharoor new article

ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനം ഷെയര്‍ ചെയ്തുകൊണ്ടാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്

കേരളത്തിലെ വ്യവസായ രംഗത്തെ പുരോഗതി സംബന്ധിച്ച പ്രശംസ തിരുത്തി കോൺഗ്രസ് എംപി ശശി തരൂർ. സ്റ്റാര്‍ട്ടപ്പുകള്‍ കടലാസില്‍ മാത്രം ഒതുങ്ങരുതെന്ന് അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരിന്റ ഉദ്ദേശ്യശുദ്ധി നല്ലതെന്ന് സമ്മതിക്കണം. എന്നാല്‍, യഥാര്‍ഥസാഹചര്യമല്ല റിപ്പോര്‍ട്ടുകളില്‍ വരുന്നതെന്നും തരൂര്‍ പറഞ്ഞു. എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.

‘കേരളത്തിന്റെ സ്റ്റാർട്ടപ് സംരംഭങ്ങളെക്കുറിച്ചുള്ള കഥകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതുപോലെ അല്ല എന്നറിഞ്ഞത് ഞെട്ടിക്കുന്നു. കേരള സർക്കാരിന്റെ അവകാശവാദങ്ങൾ ശരിയായ ലക്ഷ്യത്തിലേക്ക് വിരൽചൂണ്ടുന്നതാണ് എന്നതുമാത്രമാണ് ഏക ആശ്വാസം. നമുക്ക് സൂക്ഷ്മ–ചെറുകിട സ്റ്റാർട്ടപ് സംരംഭങ്ങൾ ആവശ്യമാണ്. അത് കടലാസിൽ മാത്രമാകരുത്. ഇക്കാര്യത്തിൽ കേരളം മുന്നോട്ടു പോകണം.’ തരൂർ എക്സിലൂടെ കുറിച്ചു.

നേരത്തെ കേരളത്തിലെ വ്യവസായ മേഖലയെ പ്രശംസിച്ച് ഒരു മാധ്യമത്തിൽ തരൂർ ലേഖനം എഴുതിയത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് തരൂർ നിലപാട് തിരുത്തിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനം ഷെയര്‍ ചെയ്തുകൊണ്ടാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

STORY HIGHLIGHT: shashi tharoor new article