Kerala

ബിവറേജസ് ഔട്ട്‍‍ലെറ്റുകൾ അടയ്ക്കുമ്പോൾ കച്ചവടം; സൂക്ഷിച്ചുവെച്ചിരുന്ന മദ്യവുമായി പിടിയിൽ – stored liquor for selling on dry day

മദ്യവില്‍പ്പനശാലകള്‍ അവധിയുള്ള ദിവസത്തില്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചു നല്‍കിയിരുന്നയാളെ അറസ്റ്റ് ചെയ്ത് എക്‌സൈസ്. പേര്യ പുക്കോട് – ചപ്പാരം പുതിയ വീട്ടില്‍ പി.ജി. രാമകൃഷ്ണന്‍ ആണ് പിടിയിലായത്. മാനന്തവാടി എക്‌സൈസ് പേര്യ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് രാമകൃഷ്ണൻ പിടിയിലായത്.

ബിവറേജസ് കോര്‍പറേഷന് കീഴിലുള്ള മദ്യ വിൽപന ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയവ അടച്ചിടുന്ന ദിവസങ്ങളില്‍ ആയിരുന്നു രാമകൃഷ്ണന്റെ അനധികൃത മദ്യ വില്‍പ്പന. ഇയാളില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച അഞ്ചര ലിറ്റര്‍ മദ്യവും എക്‌സൈസ് സംഘം പിടിച്ചെടുത്തു. നടപടികൾ പൂർത്തിയാക്കി മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍ഡ് ചെയ്തു.

STORY HIGHLIGHT: stored liquor for selling on dry day