Wayanad

തേയിലത്തോട്ടത്തിലെ കേബിൾ കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലിയെ മയക്കുവെടി വച്ച് പിടികൂടി; സംഭവം വയനാട് മേപ്പാടിയിൽ

വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പുള്ളിപ്പുലിയെ വലയിലാക്കി.

മേപ്പാടി∙ വയനാട് മേപ്പാടിയിൽ തേയിലത്തോട്ടത്തിലെ കേബിൾ കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലിയെ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലാക്കി. ഞായറാഴ്ച രാവിലെ 9 മണിയോടെയാണു മേപ്പാടി നെടുമ്പാല മൂന്നാം നമ്പര്‍ മയ്യത്തുംകരയില്‍ കെണിയില്‍ കുടുങ്ങിയ നിലയില്‍ പുലിയെ നാട്ടുകാര്‍ കണ്ടത്. ഉടന്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പുള്ളിപ്പുലിയെ വലയിലാക്കി.

content highlight :trapped-leopard-in-wayanad-was-successfully-rescued