Sports

ഐപിഎൽ ബഹിഷ്കരിക്കു; ബിസിസിഐക്കെതിരെ ആഹ്വാനവുമായി മുൻ പാക് താരം ഇൻസമാം | IPL BCCI

ചാംപ്യന്‍സ് ലീഗില്‍ നിന്നു ഒരു ജയവുമില്ലാതെ പാകിസ്ഥാന്‍ പുറത്തായതിനു പിന്നാലെയാണ് ഇന്‍സമാമിന്‍റെ വിമര്‍ശനം

ദുബായ്: ഐസിസി ഇന്ത്യയ്ക്ക് അനാവശ്യ പരി​ഗണന നൽകുന്നുവെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെ ഐപിഎൽ ബഹിഷ്കരിക്കണമെന്ന ആ​​ഹ്വാനവുമായി മുൻ നായകനും ഇതിഹാസ ബാറ്ററുമായ ഇൻസമാം ഉൾ ഹഖ്. പാകിസ്ഥാൻ ടീമിന്റെ സെലക്ടർ കൂടിയായ ഇൻസമാം മറ്റ് ലീ​ഗുകളിൽ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ വിലക്കുള്ളത് ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉന്നയിച്ചത്. ചാംപ്യന്‍സ് ലീഗില്‍ നിന്നു ഒരു ജയവുമില്ലാതെ പാകിസ്ഥാന്‍ പുറത്തായതിനു പിന്നാലെയാണ് ഇന്‍സമാമിന്‍റെ വിമര്‍ശനം.

മറ്റ് രാജ്യങ്ങളിലെ പ്രമുഖ താരങ്ങളെല്ലാം ഐപിഎൽ കളിക്കുന്നുണ്ട്. എന്നാൽ വിദേശ ലീ​ഗുകളിൽ ഒന്നിൽ പോലും ഇന്ത്യ താരങ്ങൾ എന്തുകൊണ്ടു കളിക്കുന്നില്ലെന്നും ഇൻസമാം ചോദിക്കുന്നു. ‘നമുക്ക് തത്കാലം ചാംപ്യൻസ് ട്രോഫിയുടെ കാര്യം മാറ്റി വയ്ക്കാം. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള താരങ്ങൾ ഐപിഎൽ കളിക്കുന്നുണ്ടല്ലോ. ഇന്ത്യയിൽ നിന്നുള്ള ഏതെങ്കിലും താരം മറ്റ് ക്രിക്കറ്റ് ബോർഡുകൾ സം​ഘടിപ്പിക്കുന്ന ടി20 ലീ​ഗുകളിൽ കളിക്കുന്നുണ്ടോ. അതിനാൽ മറ്റ് ബോർഡുകൾ തങ്ങളുടെ താരങ്ങളെ ഐപിഎൽ കളിക്കാൻ അനുവദിക്കരുത്. അത് അവസാനിപ്പിക്കണം. ബിസിസിഐ ഇന്ത്യൻ താരങ്ങളെ മറ്റു ലീ​ഗുകളിൽ നിന്നു വിലക്കുന്ന നടപടി തുടർന്നാൽ മറ്റ് ക്രിക്കറ്റ് ബോർഡുകൾ അവരുടെ താരങ്ങൾക്ക് ഐപിഎല്ലിൽ നിന്നു വിലക്ക് ഏർപ്പെടുത്തണം’- ഇൻസമാം വ്യക്തമാക്കി.

നേരത്ത ഇന്ത്യക്ക് അനാവശ്യ മുൻതൂക്കം നൽകുന്നുവന്ന ആരോപണവുമായി മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റൻമാരായ മൈക്ക് ആതർട്ടൻ, നാസർ ഹുസൈൻ എന്നിവർ രം​ഗത്തെത്തിയിരുന്നു. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിൽ നടത്തുന്നതു സംബന്ധിച്ചായിരുന്നു ഇരുവരുടേയും വിവാ​ദ പരാമർശങ്ങൾ.

content highlight: IPL BCCI