Celebrities

8 കോടിയുടെ വാച്ച്, ഒരു ലക്ഷത്തിന്റെ കണ്ണട; ലാലേട്ടന്റെ മാസ്സ് ലുക്കിന് പിന്നിൽ | Mohanlal new look

ഒരിക്കൽ എട്ടുകോടി രൂപയുടെ വാച്ച് ധരിച്ചെത്തിയ ലാലേട്ടന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗം ആയിരുന്നു

ആഡംബരജീവിതം നയിക്കുന്ന താരങ്ങളിൽ പ്രധാനിയാണ് മോഹൻലാൽ, നമ്മുടെ സ്വന്തം ലാലേട്ടൻ. ലാലേട്ടന്റെ സൺ ഗ്ലാസ് ലാലേട്ടന്റെ വാച്ച്, ലാലേട്ടന്റെ ചെരുപ്പ് ലാലേട്ടൻ ഒന്ന് നടന്നാൽ തന്നെ അത് ശ്രദ്ധിക്കുന്ന ആരാധകർ ആണുള്ളത്. അറുപതുകഴിഞ്ഞിട്ടും ഇങ്ങേരിത് എന്ത് ഭാവിച്ചാണ് എന്ന് തെല്ലൊരു കുശുമ്പ് കലർന്നസ്വരത്തോടെ പറയുന്നവരും കുറവല്ല. അത്തരത്തിൽ ലാലേട്ടൻ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സൊഷ്യൻ മീഡിയയിൽ വന്ന കാഴ്ചയാണ് പൊന്നോ അന്യായലുക്ക്. അജ്ജാതി ലുക്കിലാണ് ലാലേട്ടൻ ഒരു പൊതുവേദിയിൽ എത്തിയത്.

ഒരു തരം തേജസ്സ് ആയിരുന്നു അദ്ദേഹത്തിനെ കാണാൻ എന്നാണ് പറയുന്നത്. ശരീരം ആകെ ഒതുങ്ങിയിട്ടുണ്ട്, അത് ലൈഫ് സ്റ്റൈലിൽ നിന്നും വരുത്തിയത് ആകാം. ഒടിയൻ സിനിമക്ക് ശേഷം വന്ന ചേഞ്ചസ് എല്ലാം രൂപത്തിൽ തന്നെ ലാലേട്ടൻ മാറ്റിക്കൊണ്ടാണ് ഇപ്പോഴത്തെ വരവ്. ഇക്കഴിഞ്ഞ ദിവസം ലാലേട്ടൻ പങ്കെടുത്ത വേദിയിലെ കാഴ്ചകൾ കണ്ടാലും കണ്ടാലും മതിവരില്ല. ആരും നോക്കി ഇരുന്നു പോകും എന്ന് അഭിപ്രായപെടുന്നവർ ആണ് പലരും.

അത്തരത്തിൽ ലാലേട്ടൻ ധരിച്ച വസ്ത്രങ്ങൾ വാച്ച്, ചെരുപ്പ് എന്നുവേണ്ട കണ്ണാടിയെ കുറിച്ച് വരെ ചർച്ചകൾ നടന്നു. എഫിൻ ആണ് ലാലേട്ടൻ ധരിച്ച കണ്ണാടിയുടെ വിലയെക്കുറിച്ചു പറയുന്നത് ഏകദേശം ഒരു ലക്ഷത്തോളം വില വരുന്ന ഗ്ലാസ് ആണ് ആ ഫങ്ഷന് വേണ്ടി അദ്ദേഹം ധരിച്ചത്. ഒരിക്കൽ എട്ടുകോടി രൂപയുടെ വാച്ച് ധരിച്ചെത്തിയ ലാലേട്ടന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗം ആയിരുന്നു.

Richard Mille എന്ന വാച്ച് ആണ് ലാലേട്ടൻ മുൻപൊരിക്കൽ ധരിച്ചത്. മാർക്കറ്റ് വാല്യൂ എട്ടുകോടി രൂപയുണ്ട് ഈ വാച്ചിന്.എട്ടുകോടി രൂപയുടെ വാച്ചൊക്കെ ലാലേട്ടന്റെ കൈയ്യിൽ ഉണ്ടല്ലേ എന്നാണ് അവതാരക തിരിച്ചു ചോദിക്കുന്നത്. അതിന്റെ റീട്ടെയിൽ പ്രൈസ് തന്നെ ഒന്നരക്കോടിയുടെ മുകളിൽ ആണ്. അത് മാർക്കെറ്റിൽ പല വിലകൾക്കാണ് ലഭിക്കുന്നത് എന്നും എഫിൻ മുൻപൊരിക്കൽ പറഞ്ഞിരുന്നു

ലാലേട്ടൻ ധരിച്ചെത്തിയ വാച്ചുകളിൽ മറ്റൊരു ആഡംബര വാച്ച് പടേക്ക് ഫിലിപ്പ് ആണ്. ഏകദേശം 75-80 ലക്ഷം രൂപയാണ് ഈ വാച്ചിന്റെ വില. വാച്ചിന്റെ ഗോൾഡൻ പതിപ്പ് മോഹൻലാലിന്റെ പക്കലുണ്ട്. മുൻപും പല വേദികളിലും അദ്ദേഹം ഈ വാച്ച് ധരിച്ചു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വാച്ചുകൾ ഇഷ്ടപ്പെടുന്നവരുടെ ഒരു ഡ്രീം ബ്രാൻഡ് ആണ് പടേക്ക് ഫിലിപ്പ്. ഹുബ്ലോ ആണ് മറ്റൊരു വാച്ച്. ഇത് ഒരു സ്വിട്സർലാൻഡ്‌ ബേസ്ഡ് ലക്ഷ്വറി വാച്ച് ആണ്. ഇത് ഒരു ഓട്ടോമാറ്റിക് മൂവ്മെന്റ് വാച്ച് ആണ്. 72 മണിക്കൂർ ആണ് ഈ വാച്ചിന്റെ പവർ റിസേർവ്. രണ്ടു വർഷമാണ് കമ്പനി കൊടുക്കുന്ന വാറന്റി. ഇതിനു ഏകദേശം 18 ലക്ഷം രൂപയാണ് വില വരുന്നത്.

content highlight: Mohanlal new look