Features

വെഞ്ഞാറമൂടിനെ ഫേമസ് ആക്കിയ രണ്ടു വ്യക്തികള്‍: ‘കലയെ’ സ്‌നേഹിച്ച സുരാജ് വെഞ്ഞാറമൂടും; ‘കൊലയെ’ സ്‌നേഹിച്ച അഫാനും; ഒരു നാടിന്റെ നല്ലപേരും ചീത്തപ്പേരും വരുന്ന വഴി എങ്ങനെ ?

ഒരു നാട് അറിയപ്പെടണമെങ്കില്‍, അതിന് ആ നാടിന് എന്തെങ്കിലും പ്രത്യേകതയുണ്ടാകണം. പ്രശസ്തരായ വ്യക്തികള്‍, കുപ്രസിദ്ധി നേടിയവര്‍ എന്നിങ്ങനെ പോകും നാടിന്റെ പേരിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. അങ്ങനെ കേരളത്തില്‍ നിരവധി സ്ഥലങ്ങളുണ്ട്. അതെല്ലാം പ്രസിദ്ധമായിരിക്കുന്നത്, കൂട്ടക്കൊലപാതകങ്ങള്‍ നടത്തിയതു വഴിയുണ്ടായ കുപ്രസിദ്ദി കൊണ്ടാണ്. വെഞ്ഞാറമൂട്ടില്‍ 23 കാരന്റെ കൂട്ടക്കുരുതിയും സമാനമായി ആ സ്ഥലത്തെ കുപ്രസിദ്ധിയിലേക്ക് നയിച്ചിട്ടുണ്ട്.

എന്നാല്‍, ഈ കുപ്രസിദ്ധിക്കു മുമ്പ് ഇതേ സ്ഥലം അറിയപ്പെട്ടിരുന്നത്, ദേശീയ പുരസ്‌ക്കാരം നേടിയ ഭരത് സുരാജിന്റെ പേരിലാണ്. പേരിനൊപ്പം, താന്‍ ജനിച്ചു വളര്‍ന്ന നാടിനെയും ചുമന്നു നടക്കുന്ന നടന്‍. പക്ഷെ, ഇന്ന് ആ പേരിനൊപ്പം കൂട്ടക്കൊല നടന്ന സ്ഥലം എന്ന ഖ്യാതി കൂടിയുണ്ട്. ഒരു മനുഷ്യന്റെ കലയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ ബാക്കി പത്രമാണ് വെഞ്ഞാറമൂട് എന്ന സ്ഥലത്തെ രാജ്യം അംഗീകരിച്ചത്. എത്രയോ രാപ്പകലുകള്‍ ഉറക്കമിളച്ച് സ്റ്റേജ് പ്രോഗ്രാമുകള്‍ ചെയ്ത്, എത്രയോ ഇടങ്ങളില്‍ നിന്നും ആട്ടിയകറ്റിയും,

നാടിന്റെ പേരു കളയാന്‍ ഇറങ്ങിത്തിരിച്ചവന്‍ എന്നുമൊക്കെയുള്ള ആക്ഷേപം കേട്ടുമാണ് സുരാജിന്റെ സിനിമാ വഴികളിലെ വിജയം. തനിക്കേറ്റ തിക്താനുഭവങ്ങളുടെയും, തിരസ്‌ക്കരിക്കലിന്റെയും ഒടുവില്‍ ഭരത് സുരാജ് വെഞ്ഞാറമൂട്ടിലെത്തി നില്‍ക്കുമ്പോള്‍ സുരാജിനൊപ്പം അഭിമാനം കൊള്ളുന്നത്, ആ നാട്ടിലെ ഓരോ മനുഷ്യരുമാണ്. അതാണ് ഒരു നാടിന്റെ പേരും പെരുമയും ആകുന്നതും. സുരാജിലൂടെ വെഞ്ഞാറമൂടുകാരെല്ലാം ഫേമസ് ആയിക്കഴിഞ്ഞു.

സുരാജീന്റെ നാട്ടുകാരാണോ എന്നായിരിക്കും, ഇന്ത്യയില്‍ എവിടെ പോയാലും ചോദിക്കുക. എന്നാല്‍, സുരാജിലൂടെ പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന വെഞ്ഞാറമൂടിന് ഇപ്പോള്‍ കുപ്രസിദ്ധിയുടെ നാളുകളാണ് അതിന് കാരണക്കാരനായ അഫാന്‍ എന്ന കൊലയാളിയും. കതൊലപാതക കഥകളെല്ലാം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് മലാളികള്‍ വായിച്ചു തീര്‍ത്തു കഴിഞ്ഞു. എങ്കിലും കൊലയുടെ പുതിയ അറിവുകള്‍ വെഞ്ഞാറമൂട്ടില്‍ നിന്നും പോലീസ് കണ്ടെത്തി പറയുനവ്‌നതും കാത്തിരിക്കുന്നുണ്ട് ഇപ്പോഴും വായനക്കാര്‍.

ആരുപേരെ ആക്രമിച്ചതില്‍ ഒരാള്‍ രക്ഷപ്പെട്ടത് മാത്രമാണ് അഫാന് വിഷമം. അത് ജന്‍മം നല്‍കിയ അമ്മയാണ്. റമദാന്‍ മാസത്തില്‍ പുണ്യ പ്രവൃത്തികള്‍ ചെയ്ത. നോമ്പെടുത്ത് ജീവിതത്തെ ചിട്ടപ്പെടുത്തേണ്ട നാളുകളില്‍ അഫാനുണ്ടായത്, ചെകുത്താന്റെ ചിന്തയും പ്രവൃത്തിയുമായിരുന്നു. ഇപ്പോള്‍ വെഞ്ഞാറമൂട് എന്ന നാട് അറിയപ്പെടുന്നത്, കൊട്ടക്കൊലയിലെ പ്രതി അഫാന്റെ പേരിലാണ്. അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി അഫാന്റെ മാനസിക നിലയില്‍ പ്രശ്നമില്ലെന്ന്

മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ധന്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. കൊലപാതകവും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും അഫാന്റെ മാനസിക നിലയെ ബാധിച്ചിട്ടില്ല. രക്തസാംപിളുകളുടെ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ലെങ്കിലും മദ്യം അല്ലാതെ, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ അന്വേഷണസംഘത്തെ അറിയിച്ചിരിക്കുന്നത്. മറ്റു രണ്ടുപേരെയും കൂടെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു

എന്നതാണ് അഫാനില്‍ നിന്നും അന്വേഷണ സംഘത്തിന് കിട്ടുന്ന ഏറ്റവും പുതിയ വിവരം. സാമ്പത്തികമായി സഹായിക്കാത്ത ഒരു അമ്മാവനോടും പകതോന്നി കൊലപ്പെടുത്താന്‍ അഫാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും അവസാന നിമിഷം അത് ഒഴിവാക്കി. മുത്തശ്ശി സല്‍മാബീവി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷഹീദ, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയസഹോദരന്‍ അഫ്‌സാന്‍, മാതാവ് ഷെമി എന്നിവരെ കൊലപ്പെടുത്തിയതിനു ശേഷം തട്ടത്തുമലയിലെത്തി രണ്ടുപേരെക്കൂടി കൊല്ലാനായിരുന്നു പദ്ധതി.

എന്നാല്‍, അനുജന്‍ അഫ്‌സാന്‍ കണ്‍മുന്നില്‍ മരിച്ചതോടെ എല്ലാ ധൈര്യവും ചോര്‍ന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി മെഡിക്കല്‍ സെല്ലില്‍ കഴിയുന്ന അഫാനെ ഇന്ന് ജയിലിലേക്കു മാറ്റും. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണിത്. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി അഫാനെ റിമാന്‍ഡ് ചെയ്തിരുന്നു. മുത്തശ്ശി സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍

പാങ്ങോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാത്രമാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റു നാല് കേസുകളില്‍ വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തും. അതേമയം പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ പാങ്ങോട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഫാന്റെ മാതാവ് ഷെമിയുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. നേരത്തെ മജിസ്ട്രേറ്റ് ഷെമിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളെ

കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ പിതാവായ അബ്ദുല്‍ റഹീമിന്റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും. സഹോദരന്‍ അഫ്സാനെ കൊലപ്പെടുത്തുന്നതിന് മുമ്പ് കൂട്ടക്കൊലയെ കുറിച്ച് അവനോട് തുറന്ന് പറഞ്ഞിരുന്നുവെന്നാണ് പ്രതി അഫാന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അഫ്സാനെ കൊന്നതോടെയാണ് താന്‍ പതറിയതെന്നും പ്രതി മൊഴിനല്‍കി. പേടിച്ച് വീടിന് പുറത്തേക്ക് ഓടിയ അഫ്സാനെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു.

അതിന് മുന്‍പ് ധൈര്യത്തിന് വേണ്ടിയാണ് മദ്യം കഴിച്ചതെന്നും അഫാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നിലവില്‍ മെഡിക്കല്‍ കോളേജ് സെല്ലില്‍ കഴിയുന്ന അഫാന്‍ പലപ്പോഴായി പൊലീസിനോട് സംസാരിക്കുന്നുണ്ടെങ്കിലും ഇയാളുടെ മൊഴി പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഷെമിയുടെ ചിട്ടി ഇടപാടും അഫാന്റെ ആഡംബര ജീവിതവും സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 14 പേരില്‍ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും മാതാവ് ഷെമിയും

കടം വാങ്ങിയത്. ഇതില്‍ ചില ബന്ധുക്കള്‍ പണം വാങ്ങിയിട്ട് ഷെമിക്ക് തിരിച്ചു കൊടുത്തില്ലെന്നും, ഇതിന്റെ പേരില്‍ കുടുംബങ്ങള്‍ തമ്മിലും തര്‍ക്കമുണ്ടായിട്ടുണ്ട് എന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, അഫാനെ പൂര്‍ണ്ണമായും ചോദ്യം ചെയ്യാനോ, അറസ്റ്റ് രേഖപ്പെടുത്താനോ, തുടരന്വേഷണത്തിന് കസ്റ്റഡിയിലെടുക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല.

എന്നാല്‍, നിലവില്‍ ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ലെന്ന റിപ്പോര്‍ട്ട് ലഭിച്ച ഘട്ടത്തില്‍ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടുമെന്നാണ് സൂചന. പ്രതിയുമായി സംംഭവ സ്ഥലങ്ങളില്‍ തെളിവെടുപ്പിനു പോകുമ്പോള്‍ വെഞ്ഞാറമൂട് എന്ന നാടിന്റെ പേര് വീണ്ടും മാധ്യമങ്ങളില്‍ സജീവമാകും. അപ്പോഴും ആ നാട്ടിലെ കലാകാരന്‍മാരും സാംസ്‌ക്കാരിക നായകന്‍മാരും, പ്രശസ്തരുമെല്ലാം തലകുനിക്കും. തന്റെ നാടിനേറ്റ ക്രൂരവും പൈൗശാചികവുമായ അവസ്ഥയെ ഓര്‍ത്ത്.

CONTENT HIGH LIGHTS; Two people who made Venjaramoot famous: Suraj Venjaramoot who loved ‘art’; Afan also loved ‘Kola’; How does a country get a good name and a bad name?