Kerala

ആലപ്പുഴയിൽ നിർമാണത്തിലിരുന്ന മേൽപ്പാലത്തിലെ ഗർഡറുകൾ തകർന്നുവീണു

ആലപ്പുഴയിൽ ദേശീയ പാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ബൈപ്പാസ്‌ മേൽപ്പാലത്തിന്റെ ഗർഡറുകൾ തകർന്നുവീണു. ആളപായമില്ലെനനനൊണ്‌ പ്രാഥമിക നിഗമനം. തിങ്കൾ പകൽ 11 മണിയോടെയായിരുന്നു അപകടം.

ആലപ്പുഴ ബീച്ചിൽ വിജയ പാർക്കിന്റെ വടക്കുവശം നിർമാണത്തിലിരുന്ന പുതിയ ബൈപ്പാസ്‌ പാലത്തിന്റെ നാല്‌ ഗർഡറുകളാണ്‌ പൊളിഞ്ഞുവീണത്‌. നിർമ്മാണത്തൊഴിലാളികൾ താമസിച്ചിരുന്ന ഒരു ഷെഡിന്റെ മുകളിലായി ഗർഡർ വീണിട്ടുണ്ട്. തൊഴിലാളികൾ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

പില്ലർ 13,14,15,16 എന്നിവയാണ് നിലംപതിച്ചത്. പൊലീസും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

എപ്പോഴും ആളുകൾ സഞ്ചരിക്കുന്ന ആലപ്പുഴ നഗരത്തിലെ തിരക്കേറിയ ബീച്ച് പാത കൂടിയാണിത്. ആലപ്പുഴ കളർകോട് മുതൽ കൊമ്മാടി വരെയുള്ള ഭാഗത്താണ് നിലവിലുള്ള ബൈപ്പാസിന് സമാന്തരമായി പുതിയ മേൽപ്പാലം നിർമ്മിക്കുന്നത്.