Kerala

കൊറിയർ വഴി എം ഡി എം എ കടത്ത്; പ്രതി എക്സൈസ് പിടിയിൽ

കൊച്ചിയിൽ കൊറിയർ വഴി എം ഡി എം എ കടത്ത്. ജർമ്മനിയിൽ നിന്ന് എത്തിച്ച 17 ഗ്രാം എം ഡി എം എ എക്സൈസ് പിടികൂടി. കോഴിക്കോട് സ്വദേശി മിർസാബാണ് പിടിയിലായത്. ഇയാളുടെ കടവന്ത്രയിലുള്ള വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നാണ് എം ഡി എം എ കണ്ടെത്തിയത്.

നിസാമെന്ന വ്യാജ പേരിലാണ് ഇയാൾ എം ഡി എം എ ഓർഡർ ചെയ്തിരുന്നതെന്നാണ് അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്.

ചില ഓൺലൈൻ സൈറ്റുകളും ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയെ ഉടൻ തന്നെ റിമാൻഡ് ചെയ്യാനുള്ള നടപടിയിലേക്ക് കടക്കും.