Recipe

ചില്ലി ഗാർലിക് നൂഡിൽസ് കഴിച്ചു നോക്കിയിട്ടുണ്ടോ പെട്ടന്ന് ഉണ്ടാക്കി എടുക്കാം

ആവശ്യമായ ചേരുവകൾ

1- നൂഡിൽസ് (വേവിച്ചത് ) -1കപ്പ്‌
2- വെളുത്തുള്ളി -6
3- സവാള -1
4- സോയ സാസ് -1സ്പൂൺ
5- ചില്ലി സാസ് -1സ്പൂൺ
6- ഇഞ്ചി പേസ്റ്റ് -1സ്പൂൺ
7- വെളുത്തുള്ളി പേസ്റ്റ് -1സ്പൂൺ
8- ക്യാരറ്റ് -1
9- കാപ്സികം -1
10- ടൊമാറ്റോ ജ്യൂസ്‌ -1സ്പൂൺ
11- എണ്ണ -4സ്പൂൺ
12- ഉപ്പ് -ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

1) ക്യാരറ്റ്, കാപ്സികം, സവാള, പൊടിയായി അരിഞ്ഞു വെക്കുക.

2)പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, കാപ്സികം, ക്യാരറ്റ് ചേര്ത്തു വഴറ്റുക, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം.

3)നല്ലോണം വഴന്നു വരുമ്പോൾ സോയ സാസ്, ടൊമാറ്റോ ജ്യൂസ്‌, ചില്ലി സാസ് ചേര്ത്തു നൂഡിൽസ് ചേര്ത്തു ഇളക്കി ഉപ്പ് നോക്കി ഇറക്കാം.