1. കോഴിയിറച്ചി കഷണങ്ങൾ 6
2. നാരങ്ങ നീര് 1 എണ്ണം,
3. എണ്ണ 2 ടേ.സ്പൂൺ
4. പാൽ 5 ടേ. സ്പൂൺ
5. നെയ്യ് 5 ടേ.സ്പൂൺ
6. തക്കാളി പൾപ്പ് 500 എം.എൽ
7. ഇഞ്ചി മൂന്നിഞ്ച് കഷ്ണം
8. വെളുത്തുള്ളി 3 അല്ലി, ചതച്ചത്
9. കറി പൗഡർ 5 ടീ സ്പൂൺ
സവാള 1 എണ്ണം (കനം കുറച്ച് നീളത്തിലരിഞ്ഞത്) തയ്യാറാക്കുന്നവിധം: കോഴിയിറച്ചി ആറു വലിയ കഷ്ണങ്ങൾ ആക്കിയത് കഴുകി ഒരു ബൗളിൽ ഇടുക. ഇതിൽ നാരങ്ങാനീര്, ഒരു ടേ. സ്പൂൺ എണ്ണ, രണ്ടു ടീ. സ്പൂൺ കറി പൗഡർ എന്നിവ ചേർത്ത് ഇറച്ചിയിൽ നന്നായി തിരുമ്മിപിടിപ്പിക്കുക. ഒരു മണിക്കൂർ അടച്ചുവയ്ക്കുക. ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വച്ച് ചൂടാക്കുക. ഒരു ടേ.സ്പൂൺ എണ്ണയും ഒരു ടേ. സ്പൂൺ നെയ്യും ഒഴിച്ച് ചൂടാക്കുക. സവാളയും വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക. മണം വന്നു തുടങ്ങുമ്പോൾ കറിപൗഡർ, തക്കാളി പൾപ്പ്, മിച്ചമുള്ള നെയ്യ് എന്നിവ ചേർത്ത് ഏതാനും നിമിഷം ചെറുതീയിൽ വച്ച് വഴറ്റുക. മാരിനേറ്റ് ചെയ്തുവച്ച ഇറച്ചി കഷണങ്ങൾ ചേർത്ത് ഏകദേശം 15 മിനിട്ടോളം അടച്ചുവേവിക്കുക. പാൽ ചേർത്ത് ചൂടോടെ വിളമ്പുക.