ചേരുവകൾ
കാന്താരി ചിക്കൻ മസാല പൌഡർ
1. ഉണക്ക മല്ലി : 4 റ്റേബിൾസ്പൂൺസ്
2. പെരുംജീരകം : 1 ടേബിൾസ്പൂൺ
3. കറി ജീരകം : 1 ടേബിൾസ്പൂൺ
4. കുരുമുളക് : 1 ടേബിൾസ്പൂൺ
5. ഉണക്കമുളക് : 2 എണ്ണം
6. കറുവാപ്പട്ട : 1 എണ്ണം, 1 ഇഞ്ച്
7. കരയാമ്പൂ : 5-6 എണ്ണം
8. ഏലയ്ക്കാ : 6-7 എണ്ണം
9. ജാതി പത്രി : 2 എണ്ണം
10. ജാതിക്കാ : 1 എണ്ണം
11. തക്കോലം : 1 എണ്ണം
മുകളിൽ പറഞ്ഞ ചേരുവകളെല്ലാം കൂടെ ചെറിയ ചൂടിൽ സുഗന്ധം പുറത്തേക്കു വരുന്നതുവരെ വറുക്കുക. കൂടുതൽ വറുക്കരുത്. എന്നിട്ടു തണുത്തു കഴിയുമ്പോൾ വറുക്കുക. ചുവന്ന മുളക് കൂടുതൽ ചേർക്കരുത്. രണ്ടെണ്ണം മാക്സിമം മതി. ധാരാളം കാന്താരിയും പച്ചമുളകും ചേർക്കുന്നതിനാൽ ഉണക്ക മുളക് കുറവ് മതി. കറിയുടെ കളർ ഒരു മഞ്ഞ കലർന്ന മല്ലിയുടെ കളർ ആണ്. തക്കാളി കൂടെ വയറ്റി ചേർക്കുമ്പോൾ കുറച്ചു കൂടെ ചുവന്ന മസാല ആയിക്കിട്ടും.
മറ്റു പ്രധാന ചേരുവകൾ
12. കോഴി : 1 കിലോ, ചെറുതായി അരിഞ്ഞത്
13. വെളിച്ചെണ്ണ : 1/4 കപ്പ്, (നാല് ടേബിൾസ്പൂൺ)
14. സവാള : 3 എണ്ണം, അരിഞ്ഞത്
15. ഇഞ്ചി : 2 റ്റേബിൾസ്പൂൺസ് അരിഞ്ഞത്
16. വെളുത്തുള്ളി : 2 റ്റേബിൾസ്പൂൺസ് അരിഞ്ഞത്
17. പച്ചമുളക് : 3 എണ്ണം, അരിഞ്ഞത്
18. തക്കാളി : 1 വലുത്, അരിഞ്ഞത്
19. മഞ്ഞൾ പൊടി : 1/2 ടീസ്പൂൺ
20. കാന്താരി ചില്ലി : 20 എണ്ണം, ഉപ്പിലിട്ടു ചതച്ചത്
21. കറിവേപ്പില : 2 തണ്ട്
22. നാരങ്ങാ : 1 ചെറുത്
23. വെള്ളം : ആവശ്യംപോലെ
24. ഉപ്പ് : ആവശ്യത്തിന്
ഒരു വലിയ കറിവയ്ക്കുന്ന കുഴിയുള്ള പാൻ എടുക്കുക. കാൽ കപ്പ് എണ്ണ ചൂടാക്കി ആദ്യം അറിഞ്ഞു വച്ച ഇഞ്ചി വയറ്റി ഉടനെ വെളുത്തുള്ളിയും ചേർത്തു വയറ്റി ഒന്ന് കളർ മാറി വരുമ്പോൾ അരിഞ്ഞുവെച്ച സവാളയൊ ചെറിയ ഉള്ളിയോ ചേർത്തു വഴറ്റുക. സവാളയുടെ പച്ചമണം മാറി അത് നിറം മാറി തുടങ്ങുമ്പോൾ അതിലേക്കു അറിഞ്ഞു വച്ച പച്ച മുളകും തക്കാളിയും മഞ്ഞൾപൊടിയും ചേർക്കുക. തക്കാളി വേകുന്നതുവരെ വഴറ്റുക.
ഇനി അതിലേക്കു ചിക്കെൻ മസാല വറുത്തു പൊടിച്ചത് ചേർക്കുക. എന്നിട്ടു നന്നായി അത് മൂപ്പിച്ചു എടുത്തിട്ടു അതിലേക്കു കോഴി കഷ്ണങ്ങൾ ചേർക്കുക. ഇനി തീ ഏറ്റവും കുറച്ചു വച്ചിട്ട് ഈ മസാലയിൽ ചിക്കെൻ വേവിക്കുക. വെന്തു കഴിയുമ്പോൾ മസാലയെല്ലാം പിടിച്ചു വെള്ളമെല്ലാം വറ്റി എണ്ണ മുകളിൽ തെളിയുന്ന സമയം ആ ചതച്ചു വച്ച കാന്താരി മുളകും കറിവേപ്പിലയും നാരങ്ങാ നീരും ചേർത്തു വീണ്ടും ഇളക്കി യോജിപ്പിച്ചു മൂടിവച്ചു ഒന്നുകൂടെ മൂപ്പിക്കുക. ഇപ്പോൾ മസാലയും കാന്താരിയും നാരങ്ങാ നീരും എല്ലാം ചേർന്ന് നല്ലൊരു മണം വന്നുതുടങ്ങും. ഉപ്പും ചേർത്തു ഇറക്കാം. (ഉപ്പു വേണമെങ്കിൽ കോഴി കഷണങ്ങൾ ചേർക്കുമ്പോൾ തന്നെ കൂടെ ചേർക്കാവുന്നതാണ്) ഇനി അടുപ്പിൽ നിന്നും ഇറക്കാം, കഴിക്കാം.സവാള വയറ്റുന്നതു സൂക്ഷിക്കുക. കരിയാതെ നോക്കുക. കറിഞ്ഞാൽ കളർ മാറും. കൂടുതൽ ചുവക്കും. പിന്നെ കാന്താരി അവസാനം മാത്രം ചേർക്കുക. ഉപ്പിലിട്ട കാന്താരി മാത്രം ഉപയോഗിക്കുക. പച്ചക്കാന്താരി ആണെങ്കിൽ പച്ചമുളക് ചേർക്കുന്ന സമയം തന്നെ മുക്കാൽ ഭാഗവും ചേർക്കുക. ബാക്കി അവസാനം ആകാം.
വേറെ ഒരു രീതിയിലും ആകാം.
ചിക്കെൻ ആദ്യം പകുതി മസാല പൊഡറിൽ മഞ്ഞളും ഉപ്പും ചേർത്തു വേവിച്ചു വക്കുക. എന്നിട്ടു സവാളയും ബാക്കി മസാലയും മുകളിൽ പറഞ്ഞ പോലെ വയറ്റി അതിലേക്കു വേവിച്ചു വച്ച ചിക്കനും ചതച്ച കാന്താരിയും ചേർത്തു വയറ്റി എടുക്കാം. ചിക്കെൻ വേവിച്ച വെള്ളം കുറച്ചു ചേർത്തു സവാള മസാല വേവിച്ചെടുക്കുകയും ആകാം. സവാള മസാല അധികം വെന്തു കുഴയാതെ കഴിക്കുവാൻ താല്പര്യം ഉള്ളവർക്ക് ഇങ്ങിനെ ചെയ്തു നോക്കാം. ഇതാണ് ശെരിക്കും ഉള്ള ഉലർത്തു രീതി. ഇത് കൂടുതൽ സമയം എടുക്കും. ഞാൻ അങ്ങിനെയാണ് ചെയ്യാറ്. ആദ്യം പറഞ്ഞത് എളുപ്പ വഴി. രുചിയിൽ വലിയ മാറ്റം ഇല്ല. എന്നാൽ മാറ്റം ഉണ്ടുതാനും.