വത്തിക്കാൻ സിറ്റി: ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ അറിയിച്ചു. മാർപ്പാപ്പക്ക് ഇപ്പോൾ യന്ത്രസഹായമില്ലാതെ ശ്വസിക്കാൻ കഴിയുന്നുണ്ട്. പക്ഷേ ഇപ്പോഴും പനിയുണ്ടെന്നത് ആശങ്കയായി തുടരുകയാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള അറിയിപ്പ്. ഇന്ന് രാവിലെ പ്രാർത്ഥനകൾ പൂർത്തിയാക്കിയ ശേഷം മാർപ്പാപ്പ വിശ്രമത്തിലാണെന്നും വത്തിക്കാൻ വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ഫെബ്രുവരി പതിനാലിനാണ് മാർപ്പാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് രോഗാവസ്ഥ മൂർച്ഛിച്ചെങ്കിലും രണ്ട് ദിവസമായി വത്തിക്കാനിൽ നിന്നും ആശ്വാസ വാർത്തയാണ് പുറത്തുവരുന്നത്.
content highlight : pope-francis-continues-to-show-signs-of-improvement-amid-health-concerns