അനാര്‍ക്കലി എന്ന ചിത്രത്തിലെ വില്ലനായ ജാഫര്‍ ഇമാം ആയി എത്തി മലയാളികള്‍ക്ക് ഏറെ പരിചിതനായ ബോളിവുഡ് നടനാണ് കബിര്‍ ബേദി. ബോളിവുഡ് ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനും ഏറെ പ്രരിചിതനായ കബിര്‍ ബേദിയുടെയും ഭാര്യ പര്‍വീണ്‍ ദുസന്‍ജയുടെയും വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 29 വയസ്സിന്റെ വ്യത്യാസമുണ്ട്, എന്നിട്ടും ഈ പ്രണയം ഇപ്പോഴും ശക്തമാണെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ വൈറലാവുന്നത്.
ഒരു കല്യാണ റിസപ്ഷന് എത്തിയ കബര്‍ ബേദിയുടെയും പര്‍വീണിന്റെയും വീഡിയോ ആണ് ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും എല്ലാം വൈറലാവുന്നത്. ഇവര്‍ തമ്മില്‍ 29 വയസ്സിന്റെ വ്യത്യാസമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന് ചോദിച്ച് അത്ഭുതത്തോടെ വീഡിയോ ഷെയര്‍ ചെയ്തു പോകുന്നവരും ഉണ്ട്.
ഇപ്പോള്‍ കബീര്‍ ബേദിയ്ക്ക് 78 ഉം പര്‍വീണ്‍ ദുസന്‍ജയ്ക്ക് 49 ഉം ആണ് വയസ്സ്. 2017 ല്‍ നടന്ന ഇവരുടെ വിവാഹ വാര്‍ത്ത അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ഒരു ദിവസം മുന്‍പാണ് കബിര്‍ ബേദി പര്‍വീണിനെ വിവാഹം ചെയ്തത്. അന്ന് പര്‍വീണിന് പ്രായം 41. കബിര്‍ ബേദിയുടെ നാലാമത്തെ ഭാര്യയാണ് പര്‍വീണ്‍ എന്നതും വലിയ വാര്‍ത്താ ശ്രദ്ധ നേടി.
ഒഡീസി നര്‍ത്തകിയായ പ്രോത്തിമ ബേദിയാണ് കബിര്‍ ബേദിയുടെ ആദ്യ ഭാര്യ. നടി പൂജ ബേദി ഈ ബന്ധത്തില്‍ പിറന്ന മകളാണ്. സിദ്ധാര്‍ത്ഥ് എന്ന മകനും പിറന്നിരുന്നു. എന്നാല്‍ ആ മകന്‍ തന്റെ 26 ആം വയസ്സില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രോത്തിമയുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് നടി പര്‍വീണ്‍ ബാബിയുമായി കബിര്‍ ബേദി പ്രണയത്തിലായത്. അത് ഏറെ ചര്‍ച്ചയായ പ്രണയ ബന്ധമായിരുന്നു. പക്ഷേ വിവാഹത്തിലേക്ക് എത്തിയില്ല.
content highlight: Kabir Bedhi