Celebrities

രണ്ടു പ്രണയത്തില്‍ നിന്നും അനുഭവിച്ചത് വേദന മാത്രം; ഇതുവരെ ഇക്കാര്യം ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല; നടി ഐശ്വര്യ രാജേഷ് | Aiswarya Rajesh

വളരെ മോശം അവസ്ഥയില്‍ നിന്നും കുറ്റപ്പെടുത്തലുകളില്‍ നിന്നും പടുത്തുയര്‍ത്തതാണ് ഐശ്വര്യ തന്റെ കരിയര്‍

ഒത്തിരി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയാണ് ഐശ്വര്യ രാജേഷ്. വളരെ മോശം അവസ്ഥയില്‍ നിന്നും കുറ്റപ്പെടുത്തലുകളില്‍ നിന്നും പടുത്തുയര്‍ത്തതാണ് ഐശ്വര്യ തന്റെ കരിയര്‍.  ഇപ്പോഴിതാ റിലേഷന്‍ഷിപ്പിനെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും തെലുങ്ക് മാധ്യമപ്രവര്‍ത്തക പ്രേമയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നു

അടിസ്ഥാനപരമായി ഞാനൊരു ഇമോഷണല്‍ പേഴ്‌സണ്‍ ആണ്. കാരണം ഞാനൊരു ഗിവണര്‍ (Givener) ആണ് സകലതും കൊടുത്ത് പ്രണയിക്കും. എന്റെ പ്രപഞ്ചമേ നീ തന്നെ എന്ന നിലയിലായിരിക്കും. പ്രണയിക്കുന്നത് വിഷയമല്ല, പക്ഷേ ബ്രേക്കപ്പിനെ കുറിച്ചുള്ള പേടിയാണ്. അതില്‍ നിന്ന് പുറത്ത് കടക്കാന്‍ എനിക്ക് ഒരുപാട് സമയം വേണ്ടി വരും. അതുകൊണ്ട് മാത്രം ഇപ്പോള്‍ പ്രണയം ഇല്ലാത്ത ആളാണ് ഞാന്‍.

എനിക്കൊരുപാട് നല്ല സൗഹൃദങ്ങളുണ്ട്. നിര്‍ഭാഗ്യവശാല്‍ എന്റെ ജീവിതത്തില്‍ ചില മോശം പ്രണയാനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വളരെ മോശമായ അനുഭവങ്ങള്‍, ഇതുവരെ ഞാനൊരിടത്തും ഇത് പറഞ്ഞിട്ടില്ല. ഞാന്‍ രണ്ട് അഭ്യൂസീവ് പ്രണയത്തില്‍ പെട്ടുപോയി, ഒന്നല്ല, രണ്ട് തവണ! സിനിമ കരിയറിലേക്ക് വരുന്നതിന് മുന്‍പും, വന്ന് കരിയറിന്റെ തുടക്ക കാലത്തുമായി രണ്ട് അഭ്യൂസീവ് പ്രണയം! അത് എന്റെ ലൈഫില്‍ ഒരു ട്രോമയായി, പ്ലസ് വണ്‍ – പ്ലസ് ടു ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ പ്രണയം. അതില്‍ നിന്ന് ഫിസിക്കല്‍ അഭ്യൂസീവ് നേരിടേണ്ടതായി വന്നു. എന്റെ രണ്ടാമത്തെ പ്രണയവും അങ്ങനെ തന്നെയായിരുന്നു. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നെനിക്ക് അറിയില്ല. വളരെ ചെറിയ പ്രായം ആയിരുന്നത് കൊണ്ട് മനസ്സിലാക്കാന്‍ കഴിയാതെ പോയതും ആവാം- ഐശ്വര്യ രാജേഷ് പറയുന്നു.

ഇമോഷണലി അറ്റാച്ച് ആയിപ്പോയാല്‍ ഡിറ്റാച്ച് ആവാന്‍ പ്രയാസമാണ്. ആറ് മാസം ഉണ്ടായിരുന്ന പ്രണയം ആണെങ്കില്‍, അതില്‍ നിന്ന് പുറത്ത് കടക്കാന്‍ എനിക്ക് ഒരു വര്‍ഷത്തോളം എടുക്കും. ആ ഇമോഷണല്‍ പെയിന്‍ ഓര്‍ത്ത് മാത്രം പ്രണയിക്കാന്‍ എനിക്ക് പേടിയാണ്. എന്ന് കരുതി പ്രണയവും വിവാഹവും ഉണ്ടാവില്ല എന്നല്ല, ശരിയായ വ്യക്തി ജീവിതത്തിലേക്ക് വരുമ്പോള്‍ അത് സംഭവിക്കും എന്നാണ് നടി പറഞ്ഞത്.

content highlight : Aiswarya Rajesh