ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകളില്‍ നിന്ന് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വാങ്ങി അനധികൃതമായി സ്റ്റോക്ക് ചെയ്യുകയും ആവശ്യക്കാര്‍ക്ക് സ്‌കൂട്ടറില്‍ എത്തിച്ച് നല്‍കുകയും ചെയ്യുന്ന യുവാവ് അറസ്റ്റിൽ.
അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശി ഷിബിന്‍ (35) ആണ് പൊലീസ് പിടിയിലായത്. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അതേസമയം എക്‌സൈസ് നിരീക്ഷണത്തിലായിരുന്ന പ്രതി ചെമ്രക്കാട്ടൂര്‍ കാവനൂര്‍ റോഡില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. പ്രിവന്‍റീവ് ഓഫീസര്‍ ഗ്രേഡ് കെ പി സാജിദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ ജിഷില്‍ നായര്‍, ടി ശ്രീജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ആതിര എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ മുമ്പും സമാനമായ കേസുകളില്‍ പ്രതിയാണ്.