Recipe

കർണാടകക്കാരുടെ സ്പെഷ്യൽ വിഭവം റാഗി മുദ്ദേ തയ്യാറാക്കിയാലോ – Ragi mudde

കർണാടകയിൽ ഏറെ പ്രസിദ്ധമായൊരു വിഭവമാണ് റാഗി മുദ്ദേ. മാത്രമല്ല പ്രാതലിൽ ഉൾപ്പെടുത്താവുന്ന ആരോഗ്യകരമായ ഭക്ഷണം കൂടിയാണ് റാ​ഗി. തയ്യാറാക്കാം റാഗി മുദ്ദേ.

ചേരുവകൾ

  • റാഗി പൊടി – 4 കപ്പ്
  • വെള്ളം – 6 കപ്പ്‌
  • ചോറ് – 1 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു മൺചട്ടിയോ കട്ടിയുള്ള പാത്രമോ വച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. വെള്ളം തിളച്ച് വരുമ്പോൾ അതിലേക്ക് റാഗിപ്പൊടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഇളക്കിയെടുക്കുക. കട്ടയില്ലാതെ കലക്കി ചെറിയ തീയിൽ ഒരു മരത്തിന്റെ കോലുകൊണ്ട് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അത് ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. ഇത് ഇളക്കുംതോറും നന്നായിട്ട് വെന്ത് കുഴഞ്ഞ് അതൊരു ബോൾ പോലെ ആയി വരും. വേണമെങ്കിൽ വേവിച്ച ചോറ് ഇതിലേക്ക് ചേർത്ത് കൊടുക്കാം. ശേഷം വെന്ത റാഗിബോൾ ഒന്നുടെ കൈകൊണ്ട് കുഴച്ച ശേഷം കഴിക്കാം.

STORY HIGHLIGHT: Ragi mudde