Health

ബിപി കുറയ്ക്കാന്‍ പച്ചപ്പേരയ്ക്ക ഉപയോഗിച്ചാൽ ഉണ്ടാകുന്ന ഗുണം

പേരക്കയുടെ ആരോഗ്യഗുണങ്ങൾ എല്ലാവർക്കും അറിയാവുന്ന ഒന്നാണ്, അവയിൽ തന്നെ പച്ച പേരക്കയുടെ ആരോഗ്യഗുണങ്ങൾ അറിയുന്നവർ വളരെ കുറവായിരിക്കും. ബിപി അടക്കമുള്ള പല രോഗങ്ങളെയും നിയന്ത്രിക്കുവാൻ പച്ച പേരക്കയ്ക്ക് സാധിക്കും എന്നാൽ പലർക്കും അത് അറിയില്ല അതിന്റെ ആ ഗുണങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് എങ്ങനെയാണ് അത് നമ്മുടെ ശരീരത്തിൽ ഗുണങ്ങൾ ഉണ്ടാക്കുന്നത് എന്ന് നോക്കാം

പേരയ്ക്ക ബിപി നിയന്ത്രിയ്ക്കാന്‍ പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കാവുന്നതാണ്. ഇതിനായി വേണ്ടത് പഴുത്ത പേരയ്ക്കയല്ല, മൂക്കാത്ത പേരയ്ക്കയാണ്. ഇത് നല്ലതുപോലെ കഴുകി ചതച്ചെടുക്കുക.

എങ്ങനെ ഉപയോഗിക്കാം

ഇത് ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് ഇളക്കി അടച്ചു വയ്ക്കണം. രാത്രി മുഴുവന്‍ ഇത് ഇതേ രീതിയില്‍ അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ ഈ വെള്ളം ഊറ്റിയെടുത്ത് കുടിയ്ക്കുന്നത് നല്ലതാണ്.

മറ്റേന്തൊക്കെ ഉപയോഗിക്കാം

പേരയ്ക്ക മാത്രമല്ല, പേരയില ഇട്ട് തിളപ്പിച്ച വെള്ളവും ബിപി നിയന്ത്രണത്തിന്‌ നല്ലതാണ്. ബിപിയ്ക്കും കൊളസ്‌ട്രോളിനും പ്രമേഹ നിയന്ത്രണത്തിനുമെല്ലാം തന്നെ ഉപയോഗപ്രദമാണ് മുകളില്‍ പറഞ്ഞ പേരയ്ക്കാ വിദ്യ. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന, ഇതില്‍ ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി9 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്.