Kerala

ബോക്സും പുസ്തകവും കളഞ്ഞുപോയി; 11 വയസുകാരന്റെ കൈ തല്ലിയൊടിച്ച് പിതാവ് – father breaking 11 year olds hand

ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവത്തിൽ കേസെടുത്തത്

ഇൻസ്ട്രമെന്റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിനെ തുടർന്ന് മകന്റെ കൈ തല്ലിയൊടിച്ച് പിതാവ്. കൊച്ചി കളമശ്ശേരിയിൽ തോഷിബ ജം​ഗ്ഷനിൽ താമസിക്കുന്ന ശിവകുമാർ എന്നയാളാണ് 11 വയസുകാരന്‍ മകനെ അതിക്രൂരമായി ഉപദ്രവിച്ചത്. ശിവകുമാറിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

വടി കൊണ്ട് ശക്തിയായി അടിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ കൈത്തണ്ടക്ക് പൊട്ടലുണ്ട്. രണ്ടാം തവണയാണ് ബോക്സും പുസ്തകവും കളഞ്ഞുപോകുന്നതെന്ന് പറഞ്ഞാണ് ശിവകുമാര്‍ മകനെ അടിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസം മുമ്പാണ് കുട്ടിയെ ഇയാൾ മർദിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവത്തിൽ കേസെടുത്തത്. കുട്ടിയെ മാരകമായി ഉപദ്രവിച്ചതില്‍ കേസെടുത്ത ശിവകുമാറിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

STORY HIGHLIGHT: father breaking 11 year olds hand